കേരള പൊലീസില്‍ ട്രാന്സ്ജെന്ഡേഴ്സിനെ ഉള്‍പ്പെടുത്തിയേക്കും. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. എല്ലാ വകുപ്പുകളിലും ട്രാന്‍സ്ജെന്‍ഡേഴ്സിന് പ്രാതിനിധ്യം നല്‍കുന്നതിന്റെ ഭാഗമായി വനിത- ശിശുക്ഷേമ വകുപ്പാണ് എല്ലാ വകുപ്പുകളോടും അഭിപ്രായം തേടിയത്.
ആഭ്യന്തരവകുപ്പിലെത്തിയ അപേക്ഷയില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയോടും ബറ്റാലിയന് എഡിജിപിയോടുമാണ് ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് തേടിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും പരിശോധനകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും പൊലീസ് ആസ്ഥാനവൃത്തങ്ങള്‍ അറിയിച്ചു.
ട്രാന്സ്ജെന്ഡേഴ്സിനെ സേനയില്‍ എടുക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും തീരുമാനമെടുത്തിട്ടുണ്ട്. കര്‍ണാടകയില്‍ പൊലീസിലേക്ക് ട്രാന്സ്ജെന്ഡേഴ്സിനെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പ്രധാന പത്രങ്ങളില്‍ രണ്ടാഴച്ച മുമ്പ് സര്‍ക്കാര്‍ നല്‍കിയിരുന്നു.