മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. ചിത്രത്തിൽ മമ്മൂട്ടിയും ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു. ഒരുപക്ഷേ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ഹിറ്റ് അതിഥി വേഷം ആയിരിക്കും ഈ ചിത്രത്തിലേത്. നന്ദഗോപാൽ മാരാർ എന്ന അഭിഭാഷകന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തിൽ ചെയ്തത്.
മലയാളി പ്രേക്ഷകരെല്ലാം ഈ കഥാപാത്രത്തെ ഏറ്റെടുത്തിരുന്നു. കോടതിയിൽ തീപ്പൊരി ആയ നന്ദഗോപാൽ മാരാറെ അനുകരിക്കുന്ന നിരവധി ആരാധകർ ഉണ്ട്. മമ്മൂട്ടി ഇതിൽ പറഞ്ഞ സംഭാഷണങ്ങളും ഇന്നും പലരും അനുകരിക്കുന്നവയാണ്. നരസിംഹം എന്ന ചിത്രം ഇപ്പോഴും ആരാധകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒന്നാണ്.
അതേപോലെതന്നെ ചിത്രത്തെ ചുറ്റിപ്പറ്റി ചില ട്രോളുകളും ഉണ്ടായിരുന്നു. കോടതിയിൽ നിന്നും പുഷ്പം പോലെ ഇറക്കി കൊണ്ടുവരാൻ കഴിവുള്ള വക്കീൽ ഉണ്ടായിട്ടും ഇന്ദുചൂഡൻ വെറുതെ ആറു കൊല്ലം ജയിലിൽ കിടന്നത് എന്തിനാണ് എന്നാണ് ട്രോളന്മാർ ഉന്നയിച്ച ചോദ്യം. ഈ ചോദ്യം ഏറെ ശ്രദ്ധ നേടുകയും ചെയ്തു സാമൂഹ്യ മാധ്യമങ്ങളിൽ. ഇപ്പോഴിതാ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.
ഇന്ദുചൂഡൻ ജയിലിൽ നിന്ന് ആരെയും സ്വാധീനിക്കാൻ ശ്രമിച്ചില്ല. ചെയ്യാത്ത കുറ്റത്തിനാണ് അയാൾ ജയിലിൽ കിടന്നത്. അച്ഛന് പ്രശ്നമുണ്ടാകുമ്പോൾ അദ്ദേഹത്തെ ജയിലിൽ കയറ്റാൻ പാടില്ല. തനിക്ക് ഒരു പ്രശ്നമുണ്ടായാൽ അത് താൻ സഹിക്കും. പക്ഷേ അച്ഛന് പ്രശ്നമുണ്ടാകാൻ പാടില്ല. അതിനാലാണ് തന്റെ അടുത്ത സുഹൃത്തായ നന്ദഗോപാൽ മാരാതെ അദ്ദേഹം സമീപിക്കുന്നത് എന്ന് ഷാജി കൈലാസ് പറയുന്നു.