Film News

‘അവാര്‍ഡ് പ്രഖ്യാപനം ജനാധിപത്യ രീതിയില്‍; അവാര്‍ഡ് ലഭിക്കാതെ വരുമ്പോള്‍ ഉയരുന്ന സ്വാഭാവിക പ്രതികരണം മാത്രം’: രഞ്ജിത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ‘ഹോം’ എന്ന സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതില്‍ വലിയ തോതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഇതുമായയി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്.
ഹോം സിനിമ തനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. അതിന്റെ അണിയറപ്രവത്തകരെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവാര്‍ഡ് ജൂറിയുടെ തീരുമാനം തികച്ചും ജനാധിപത്യ രീതിയിലായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.

- Advertisement -

ഒരു സിനിമയ്ക്ക് അവാര്‍ഡ് ലഭിക്കുകയും മറ്റൊന്നിന് അവാര്‍ഡ് കിട്ടാതിരിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഇത്തരം പ്രതികരണങ്ങള്‍ ഉയര്‍ന്നുവരും. അക്കാദമി ചെയര്‍മാന്‍ ഒരു കൂട്ടം ആളുകളെ വിളിച്ച് ഇന്ന സിനിമകള്‍ക്ക് അവാര്‍ഡ് കൊടുക്കൂ എന്ന് പറയുന്നതല്ലല്ലോ രീതിയെന്നും രഞ്ജിത്ത് പറഞ്ഞു.

ഇന്ത്യയിലെ വിഖ്യാതനായ എഴുത്തുകാരനും സംവിധായകനുമായ സയ്യിദ് മിര്‍സ, ബോംബെ ജയശ്രീ, ഫൗസിയ ഫാത്തിമ തുടങ്ങിയ ആളുകള്‍ സിനിമകള്‍ കണ്ടു പരസ്പരം ചര്‍ച്ച ചെയ്തു എടുത്ത തീരുമാനമാണ്. അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് ഇത്തരം കമന്റുകള്‍. ‘ഹോം’ കണ്ട് ഇഷ്ടപ്പെട്ട് ഇന്ദ്രന്‍സിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അവാര്‍ഡ് പ്രഖ്യാപനം ജനാധിപത്യ രീതിയിലാണ് നടന്നത് എന്ന് തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു

Rathi VK

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

12 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

12 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

19 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

24 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago