ഇതിഹാസ സംവിധായകൻ മണിരത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. ചിത്രം സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഇരിക്കുകയാണ്. വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിയാൻ വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യാറായി, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
വലിയ ക്യാൻവാസിൽ ഒരുക്കിയ ഒരു ബിഗ് ബജറ്റ് ചിത്രമാണ് ഇത്. ഇപ്പോൾ ഇതാ സംവിധായകൻ മണി രത്നം ചെയ്ത ഒരു പ്രവർത്തി സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ചിത്രം പൂർത്തിയാക്കാൻ സാധിച്ചതിൽ മമ്മൂട്ടിയോട് നന്ദി പറയുകയാണ് ഇദ്ദേഹം. തിരുവനന്തപുരത്ത് വെച്ച് നടന്ന പ്രസ് മീറ്റിൽ ആണ് ഇദ്ദേഹം മമ്മൂട്ടിയോട് പരസ്യമായി നന്ദി പറഞ്ഞത്.
മമ്മൂട്ടി സാറിനോട് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്. ഒരു ദിവസം അദ്ദേഹത്തെ വിളിച്ച് പൊന്നിയിൻ സെൽവനെ പരിചയപ്പെടുത്തുവാനായി ഒരാളെ വേണം. നിങ്ങൾ വോയിസ് ഓവർ നൽകുമോ എന്ന് താൻ ചോദിച്ചു. രണ്ട് സെക്കൻഡിനു ശേഷം അദ്ദേഹം തനിക്ക് അയക്കൂ താൻ ചെയ്തു തരാം എന്നു പറഞ്ഞു. ചിത്രം തുടങ്ങുന്നത് മമ്മൂട്ടി സാറിൻറെ ശബ്ദത്തിലൂടെ ആയിരിക്കും എന്ന് മണ്ണിരത്നം വ്യക്തമാക്കി.
ചിത്രത്തിൻറെ മുഴുവൻ ടീമും തിരുവനന്തപുരം നിശാഗന്ധി സ്റ്റേഡിയത്തിൽ പ്രമോഷന് എത്തിയിരുന്നു. സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെയാണ് ഇതിനുവേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിൻറെ ആദ്യഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. പ്രശസ്ത തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.