Film News

‘ ഇവന് കഴിവൊന്നുമില്ല, ആളുകളെ സോപ്പിടാൻ മാത്രം അറിയുന്ന ഒരു നസ്രാണിയാണ് അവൻ. അവൻറെ വർത്തമാനത്തിൽ നിങ്ങൾ വീഴരുത്.’ ഇങ്ങനെയൊക്കെയാണ് അയാൾ തന്നെക്കുറിച്ച് മമ്മൂട്ടിയോട് പറഞ്ഞത്. വെളിപ്പെടുത്തലുമായി സംവിധായകൻ ലാൽ ജോസ്.

മലയാളത്തിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ലാൽ ജോസ് സംവിധാനം ചെയ്തിട്ടുണ്ട്. കമലിൻ്റെയും, ലോഹിതദാസിൻ്റെയും സംവിധാനസഹായിയായി താരം ജോലി ചെയ്തിട്ടുണ്ട്. പിന്നീട് സംവിധായകനായി മികച്ച രീതിയിൽ കഴിവ് തെളിയിക്കാനും ലാൽജോസിന് കഴിഞ്ഞു.

- Advertisement -

ലാൽജോസിൻറെ ആദ്യ സംവിധാന സംരംഭം ആയിരുന്നു മറവത്തൂർ കനവ് എന്ന ചിത്രം. മമ്മൂട്ടി നായകനായി അഭിനയിച്ച ഈ ചിത്രം സൂപ്പർഹിറ്റായിരുന്നു. ശ്രീനിവാസനായിരുന്നു ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത്. ഇപ്പോൾ ആ സിനിമയ്ക്ക് പിന്നിലെ കഥകളെക്കുറിച്ച് പറയുകയാണ് ലാൽജോസ്. തനിക്കെതിരെ മമ്മൂട്ടിക്ക് ആരോ ഊമ കത്തയച്ച കാര്യമാണ് ഇദ്ദേഹം പറയുന്നത്.

ലാൽജോസിൻ്റെ വാക്കുകളിലൂടെ. ചെന്നൈയിൽ ഭൂതക്കണ്ണാടി എന്ന ചിത്രത്തിൻറെ ഡബ്ബിങ് ജോലികൾ നടക്കുകയായിരുന്നു. അതിനിടയിലാണ് ഞാൻ മമ്മൂക്കയുടെ വീട്ടിലേക്ക് പോകുന്നത്. ബാബി എന്നാണ് ഞാൻ ഇക്കയുടെ ഭാര്യയെ അഭിസംബോധന ചെയ്യാറ്. അവിടെ ചെന്നപ്പോൾ ബാബി എന്നോട് ചോദിച്ചു ഒരുപാട് സുഹൃത്തുക്കൾ ഉണ്ടല്ലോ എന്ന്. ഞാൻ ഉണ്ടെന്നും പറഞ്ഞു. അങ്ങനെ ചോദിക്കാനുള്ള കാര്യവും ആരാഞ്ഞു. അപ്പോഴാണ് ബാബി ഒരു കത്ത് കൊണ്ട് തരുന്നത്.

 

അത് ഞാൻ തുറന്ന് വായിച്ചു. മമ്മൂക്കയ്ക്ക് ആരോ അയച്ചു കൊടുത്ത ഒരു കത്തായിരുന്നു അത്. അതിൽ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. കമലിൻ്റെ ചിത്രങ്ങൾ കമലിന് പ്രതിഭയുള്ളതുകൊണ്ടാണ് ഹിറ്റായത്. അത് ജോസിൻ്റെ കഴിവല്ല. നിങ്ങളെപ്പോലെയുള്ള ഒരു നടൻ അയാളുടെ വാക്ക് വിശ്വസിക്കരുത്. അവന് യാതൊരു വിധ കഴിവും ഇല്ല. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ പോലും കലാകാരനാണെന്ന് തെളിയിക്കാൻ അവന് കഴിഞ്ഞിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ തൻറെ സിനിമയിൽ അഭിനയിക്കരുത് എന്നായിരുന്നു അതിൽ. അതു വായിച്ചപ്പോൾ എനിക്കൊരുപാട് വിഷമമായി. തനിക്ക് ശത്രുക്കളുണ്ടെന്ന് ഒന്നും അറിയില്ലായിരുന്നു. അതാരാണ് എഴുതിയത് എന്നും അറിയില്ല. എൻറെ വിഷമം കണ്ടു ബാബിയോട് മമ്മൂക്ക ചോദിച്ചു എന്തിനാണ് അവന് കത്ത് കൊടുത്തതെന്ന്. ഇങ്ങനെയുള്ള ആളുകൾ ലോകത്തുണ്ടെന്ന് ഇവൻ അറിയണമെന്ന് ബാബി പറഞ്ഞു. ആ കത്ത് താൻ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും ലാൽജോസ് കൂട്ടിച്ചേർത്തു.

Abin Sunny

Recent Posts

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

57 mins ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

1 hour ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

12 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

12 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

13 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

14 hours ago