തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിലെ തോട്ടനുത്തു ഗ്രാമത്തില്‍ ശ്രീലങ്കന്‍ തമിഴരുടെ പുനരധിവാസ ക്യാമ്പ് മുഖ്യമന്ത്രി എം. കെ സ്റ്റാലിന് ഉദ്ഘാടനം ചെയ്തു. സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഇവിടെയുള്ളവര്‍. മുപ്പതുവര്‍ഷമാണ് ഇതിനായി ഇവര്‍ കാത്തിരുന്നത്. സഹകരണ മന്ത്രി ഐ.പെരിയസാമി, ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആര്.ശക്കരപാണി, ന്യൂനപക്ഷ ക്ഷേമ, പ്രവാസി തമിഴര്‍ ക്ഷേമ വകുപ്പ് മന്ത്രി ജിന്‍ജി കെ. ദിണ്ടിഗലില്‍ മസ്താന് എന്നിവര്‍ ചേര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് താക്കോര്‍ കൈമാറി.
3.5 ഹെക്ടറിലാണ് പുനരധിവാസ ക്യാമ്പ് വ്യാപിച്ചുകിടക്കുന്നത്. 17.84 കോടി രൂപ ചെലവില്‍ 321 വീടുകളാണ് നിര്‍മിച്ചിരിക്കുന്നത്. 300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഓരോ വീട്ടിലും സ്വീകരണമുറിയും അടുക്കളയും കിടപ്പുമുറിയും ടോയ്ലറ്റുമുണ്ട്. 4.95 ലക്ഷം രൂപയാണ് ഒരു വീടിന്റെ നിര്‍മാണ ചെലവ്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തറക്കല്ലിട്ട പദ്ധതി ഒമ്പത് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ക്യാമ്പുകളില്‍ കഴിയുന്ന 70 കുടുംബങ്ങള്‍ 30 വര്‍ഷത്തിന് ശേഷം കോണ്‍ക്രീറ്റ് വീടുകളില്‍ താമസിക്കാന്‍ പോവുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച കളക്ടര്‍ എസ്.വിശാഖന് പറഞ്ഞു. തോട്ടനൂത്ത്, അടിയനൂത്ത്, ഗോപാല്‍പട്ടി വില്ലേജുകളിലെ ക്യാമ്പുകളിലെ അന്തേവാസികളെ ഇവിടെ സംയോജിത ക്യാമ്പില്‍ പാര്‍പ്പിക്കും.
1990ലാണ് ശ്രീലങ്കന്‍ തമിഴര്‍ ജന്മനാട്ടില് നിന്ന് പലായനം ചെയ്ത് തമിഴ്നാട്ടില്‍ അഭയം തേടിയത്. മുന്‍ മുഖ്യമന്ത്രി കരുണാനിധി അന്ന് അടിയനൂത്ത് ഗ്രാമത്തില്‍ ഓലമേഞ്ഞ വീടുകള്‍ ഇവര്‍ക്കായി അനുവദിച്ചിരുന്നു.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…