Film News

ഈ പറയുന്നത് അഹങ്കാരമായി തോന്നിയാലും കുഴപ്പമില്ല; തന്നെ കുറിച്ചുയരുന്ന പരാതികളോട് ലാല്‍ പറയുന്നു

തിരക്കഥകൃത്ത്, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരനായ താരമാണ് ലാല്‍. വലിയ ആരാധകര്‍ തന്നെ താരത്തിനുണ്ട്. തിരക്കഥകൃത്ത് എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും ഏറേ ആരാധകരുണ്ട്.

- Advertisement -

ലാല്‍ ഇപ്പോള്‍ സജീവമായിട്ടുള്ളത് അഭിനയത്തിലാണ്. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസ് ചെയ്തതും ചെയ്യാന്‍ കാത്തിരിക്കുന്നതും. മലയാളത്തിലെ റെക്കോര്‍ഡ് ചിത്രം 2018 ലും ലാല്‍ അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ അടുത്തിടെയായി താരത്തിനെ കുറിച്ച് ആരാധകര്‍ പറയുന്ന പരാതികളില്‍ ഒന്നാണ് താരത്തിന്റെ സംസാരം മനസ്സിലാകുന്നില്ല എന്നുള്ളത്. ഡയലോഗ് വ്യക്തമാകുന്നില്ല എന്നായിരുന്നു പലരും പറഞ്ഞ പരാതി.

ഇപ്പോഴിത ആരാധകരുടെ ഈ പരാതിയില്‍ പ്രതികരിക്കുകയാണ് നടന്‍. പലരും പറയാറുണ്ട്, ഞാന് പറയുന്നത് വ്യക്തമാകുന്നില്ല, സബ്‌ടൈറ്റില്‍ വേണം എന്നൊക്കെ. എനിക്കും ഇടയ്ക്ക് അങ്ങനെ തോന്നാറുണ്ടെങ്കിലും എന്റെ ശബ്ദത്തിലും സംസാരത്തിലുമൊക്കെ അഭിമാനം കൊള്ളുന്ന ആളാണ് ഞാന്‍.-എന്നാണ് ലാല്‍ പറയുന്നത്.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലാല്‍ ഇക്കാര്യം പറഞ്ഞത്. എന്റെ ശബ്ദത്തിലും സംസാരത്തിലുമൊക്കെ അഭിമാനം കൊള്ളുന്ന ആളാണ് ഞാന്‍. ഈ പറയുന്നത് അഹങ്കാരമായി തോന്നിയാലും കുഴപ്പമില്ല.

സത്യസന്ധമായ അഭിനയത്തില്‍ ഡയലോഗുകള്‍ ചിലപ്പോള്‍ മനസ്സിലാകാതെ പോകാം എന്നാണ് ലാല്‍ പറയുന്നത്. അക്ഷരങ്ങള്‍ പെറുക്കി പെറുക്കി സംസാരിക്കാന്‍ എനിക്കറിയില്ല. സന്ദര്‍ഭത്തില്‍നിന്നും സംഭാഷണം മനസ്സിലാക്കണം, സംസാരത്തില്‍ നിന്നു മാത്രമല്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍-എന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

 

Abin Sunny

Recent Posts

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

50 mins ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

2 hours ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

3 hours ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

15 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

15 hours ago