ആദ്യ സിനിമയ്ക്ക് പിന്നാലെ തന്നെ ഗോസിപ്പുകോളങ്ങളില്‍ വന്ന പേരായിരുന്നു നടി ബിന്ദു പണിക്കരുടെത്. കമലദളം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ബിന്ദു ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ ഒരു സ്ഥാനം കണ്ടെത്തിയിരുന്നു. ആദ്യ ഭര്‍ത്താവിന്റെ മരണത്തിനു പിന്നാലെ ആണ് ബിന്ദു നടന് സായികുമാറിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹത്തിനു മുമ്പ് തന്നെ ഇരുവരും ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുകയാണ് താരദമ്പതികള്‍.
ഇപ്പോഴിതാ സംവിധായകന് ജോസ് തോമസ് നടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്. തുടക്കത്തില്‍ താനും ബിന്ദുപണിക്കരും തമ്മില്‍ പ്രണയത്തിലാണോ എന്ന് തന്നോട് പലരും ചോദിച്ചിരുന്നു എന്ന് സംവിധായകന് പറയുന്നു.
പരസ്യം കണ്ടാണ് ബിന്ദുപണിക്കര്‍ കമലദളം എന്ന സിനിമയിലേക്ക് അവസരം ചോദിച്ചു വന്നത്. എറണാകുളത്തു നിന്ന് ഒരു കുട്ടി വന്നിട്ടുണ്ട് ഒന്ന് പോയി അഭിനയിപ്പിച്ച് നോക്കാന്‍ സിബി സാര്‍ തന്നോട് ആണ് അന്ന് പറഞ്ഞത്. ആദ്യം കൊടുത്ത സീന്‍ വളരെ മനോഹരമായിട്ടാണ് ബിന്ദു ചെയ്തത്. ഇതിന് പിന്നാലെ ആ സിനിമയിലേക്ക് സെലക്ട് ആയി. തന്റെ അടുത്ത് എന്ത് സംശയമുണ്ടെങ്കിലും വന്നു ചോദിക്കുമായിരുന്നു .
എന്തുപറഞ്ഞാലും പൊട്ടിച്ചിരിക്കുന്ന കുട്ടിയാണ് ബിന്ദു , സ്ഥിരമായി തന്നോട് സംസാരിക്കാന്‍ തുടങ്ങിയതോടെ ഞങ്ങളെ കുറിച്ച് ചില സംസാരങ്ങള്‍ വന്നുതുടങ്ങി എന്ന് സംവിധായകന് പറയുന്നു. എന്നാല്‍ ആദ്യം ഒന്നും ഞങ്ങള്‍ ഇത് അറിഞ്ഞില്ല , പിന്നീട് ഒരു ദിവസം മുരളി ചേട്ടന് ആണ് ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് വന്നു ചോദിക്കുന്നത് അങ്ങനെയൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു.
ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് എന്തോ പറഞ്ഞ് വെച്ചത് പോലെ ഞാനും ബിന്ദു പണിക്കരും അവരുടെ സഹോദരനും കൂടി ഒരുമിച്ചാണ് ട്രെയിനില്‍ എറണാകുളത്തേക്ക് പോയത്. സിനിമയിലെ പ്രൊഡക്ഷനില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അതുമൊരു വാര്‍ത്തയായി. അടുത്ത സിനിമയിലും ബിന്ദു പണിക്കര്‍ അഭിനയിക്കാന്‍ വന്നതോടെ ഞങ്ങള്‍ തമ്മില്‍ വളരെ അടുത്തു. അത് പ്രണയമായിരുന്നില്ല, അതിനെ സൗഹൃദമെന്ന മഹനീയ വാക്ക് മാത്രമേ എടുക്കാവുള്ളു എന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ് സംവിധായകന് പറഞ്ഞു.
മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…
ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…
സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…
വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…
സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…
മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്…