ആരാധകരെ ഞെട്ടിച്ചു ജനപ്രിയനായകൻ ദിലീപ്. തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥൻ -ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ താരം കഷണ്ടിയുള്ള വയസൻ ലുക്കിലാണ് എത്തിയിരിക്കുന്നത്. ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിൽ ദിലീപിന്റേതു.
ഉര്‍വശിയാണ് ചിത്രത്തിലെ നായിക. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ സജീവ് പാഴൂരിന്റെതാണ്. നാഥ് ഗ്രൂപ്പ് ആണ് ചിത്രത്തിന്റെ നിർമാതാക്കൾ. DOP അനിൽ കുമാർ, നാദിർഷാ തന്നെയാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് . കേശു ഈ വീടിന്റെ നാഥൻ മാർച്ചിൽ തീയേറ്ററുകളിൽ എത്തും .