മലയാളികൾക്ക് ഒരു ജനപ്രിയ നടൻ ഉണ്ടെങ്കിൽ അത് ഒരാൾ മാത്രമാണ്, ദിലീപ്. ഏറ്റവും താഴെ നിന്ന് തൻ്റെ സ്വന്തം പരിശ്രമവും കഠിനാദ്ധ്വാനം കൊണ്ടു മാത്രമാണ് ദിലീപ് ഈ നിലയിൽ എത്തിയത്. വളരെ താഴെക്കടിയിൽ നിന്നും ഓരോ പടികൾ ചവിട്ടിയാണ് ഇന്നത്തെ നിലയിലേക്ക് ദിലീപ് വളർന്നത്. ഒരു കാലത്ത് കമലിൻ്റെ അസിസ്റ്റൻറ് ആയും താരം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അങ്ങനെ പതിയെ പതിയെ വളർന്നു വന്ന താരമാണ് ദിലീപ്.
താരം ആദ്യം വിവാഹം കഴിക്കുന്നത് മഞ്ജു വാര്യരെ ആണ്. സല്ലാപം എന്ന ദിലീപ് നായകനായ ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു മഞ്ജു. എന്നാൽ 2014 ഇരുവരും വിവാഹ മോചിതരാവുകയുണ്ടായി. മീനാക്ഷി എന്ന് പേരുള്ള ഒരു മകളുണ്ട് ഇരുവർക്കും. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ. ആരാധകർക്കിടയിൽ സുപരിചിതയാണ് മീനാക്ഷി.
മീനൂട്ടി എന്നാണ് ആരാധകർ സ്നേഹത്തോടെ താരത്തെ വിളിക്കുന്നത്. മഞ്ചുവുമായുള്ള വിവാഹ മോചനത്തിനു ശേഷം കാവ്യാ മാധവനെ താരം വിവാഹം കഴിച്ചു. താരം പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ഒരു അഭിമുഖത്തിൽ താരം പരാമർശിച്ച ചില കാര്യങ്ങളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
താൻ ഒരു നടൻ ആകേണ്ട ആളായിരുന്നില്ല. തൻറെ അച്ഛനായ പത്മനാഭൻ പിള്ളയ്ക്ക് തന്നെ ഒരു അഭിഭാഷകൻ ആക്കാൻ ആയിരുന്നു വലിയ ആഗ്രഹം. ബിരുദ പഠനം പൂർത്തിയാക്കി ബിരുദാനന്തര ബിരുദം എടുക്കാനായി ചേർന്ന് സമയത്താണ് താൻ സംവിധായകനായ കമലിൻ്റെ അസിസ്റ്റൻറ് ആവുന്നത്. മിമിക്രി, സിനിമ എന്നൊക്കെ പറഞ്ഞു താൻ നടന്നപ്പോൾ അച്ഛന് അഭിഭാഷകനായി കാണാൻ ആയിരുന്നു ആഗ്രഹം. തികച്ചും വ്യത്യസ്തമായ ഒരു മേഖലയിലാണ് താൻ എത്തിപ്പെട്ടത്. കോടതി സമക്ഷം ബാലൻ വക്കിൽ എന്ന ചിത്രത്തിൽ വക്കീൽ വേഷമണിയാൻ സാധിച്ചത് ഒരു ഭാഗ്യമാണ് എന്നും താരം പറഞ്ഞു.