മലയാളികളെ ഒരുപാട് ചിരിപ്പിച്ച ഹാസ്യ നടനാണ് ധർമജൻ.സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലെങ്കിലും അദ്ദേഹം പങ്കുവെക്കുന്ന മിക്ക ചിത്രങ്ങളും പ്രേക്ഷക പ്രീതി നേടാറുണ്ട്.ഇപ്പോഴിതാ വ്യത്യസ്തമായ ഒരു ഫോട്ടോയുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് ധര്മജന് ബോള്‍ഗാട്ടി. മൂത്ത മകള്‍ തന്നെ പൊക്കി എടുത്ത് നില്ക്കുന്ന ചിത്രത്തിനൊപ്പമുള്ള പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘എന്റെ അച്ഛന് ഒരു വെയിറ്റും ഇല്ലാത്ത മനുഷ്യനാ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. ചിത്രത്തിന് താഴെ സ്നേഹ സൂചകമായി, ഒരു ലവ് ഇമോജി നല്കി കമന്റുമായി വിനയ് ഫോര്‍ട്ട് എത്തി.
അതെ സമയം നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അത് പൊളിച്ചു, കലക്കി, തിമര്‍ത്തു എന്ന കമന്റാണ് കൂടുതലും വരുന്നത്. വെയിറ്റ് കൂടാന്‍ അച്ഛനെ നമുക്ക് ജിംന്യേഷ്യത്തില്‍ വീട്ടാലോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഈ ക്യാപ്ഷന്‍ പറഞ്ഞ് തന്നത് രമേഷ് പിഷാരടിയാണോ എന്നാണ് വേറെ ചിലരുടെ ചോദ്യം. കലാഭവന്‍ ഷാജോണും, തങ്കച്ചന് വിതുരയും അടക്കം നിരവധി പേരാണ് ചിത്രത്തിന് ലൈക്കടിച്ചിരിയ്ക്കുന്നത്.ടെലിവിഷന്‍ ഷോകളും, സിനിമകളും ഒക്കെയായി തിരക്കിലാണ് നിലവില്‍ ധര്മജന് ബോള്‍ഗാട്ടി. അതിനൊപ്പം ചെറിയ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഉണ്ട്. പാളയം പിസി എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ ധര്‍മജന്റേതായി തിയേറ്ററിലെത്തിയത്. പൊറാട്ട് നാടകം ആണ് നടന്റെ അടുത്ത റിലീസ്.