Social Media

എന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയ്ക്ക് കുറച്ചുകൂടി സൗന്ദര്യം വേണം; വെളിപ്പെടുത്തി ഡെയിന്‍

കോമഡി സര്‍ക്കസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ഡെയിന്‍ ഡേവിസ്. ചില ചിത്രങ്ങളിലും ഡെയിന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, അവതാരകനായാണ് താരം തിളങ്ങിയത്. ഇന്ന് കേരളം കടന്നും ഡെയിനിന് ആരാധകര്‍ ഏറെയാണ്. ഇതിനിടെ ഡെയിനിന്റെ സ്വന്തമായ ചില ഡയലോഗുകളും വൈറലായിരുന്നു.

- Advertisement -

കോമഡി സര്‍ക്കസിന് പിന്നാലെ നായികാ നായകന്‍ ഷോയിലൂടെയാണ് ഡെയിന്‍ അവതാരകനായും മാറിയത്. ഇപ്പോള്‍ ഉടന്‍ പണം 3.0യിലൂടെയാണ് ഡെയിന്‍ മിനിസ്‌ക്രീനില്‍ എത്തുന്നത്. തികച്ചും വേറിട്ട രീതിയിലാണ് ഉടന്‍ പണം അവതരിപ്പിക്കുന്നത്. അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചത് പോലെ ഒരു മികവ് കൊണ്ടുവരാന്‍ ഉടന്‍ പണത്തിന് കഴിഞ്ഞിട്ടുണ്ട്.

മീനാക്ഷി രവീന്ദ്രനും ഡെയിനും അവതാരകറായി വരുന്നതോടെ പരിപാടി പൊളിയെന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഇന്ന് ഉടന്‍ പണത്തിന് ആരാധകര്‍ ഏറെയാണ് . അതിന്റെ കാരണം ഡെയിനിന്റെയും , മീനാക്ഷിയുടെയും പ്രകടനം ആണ്.

ഇപ്പോള്‍ ഉടന്‍ പണത്തിന്റെ എപ്പിസോഡ് നൂറില്‍ കൂടുതല്‍ ഉണ്ടാവുമെന്ന് പറഞ്ഞിരിക്കുകയാണ് ഡെയിന്‍. ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങള്‍ പറഞ്ഞത്. ഇതിനിടെ അവതാരകന്‍ മറ്റു ചോദ്യങ്ങളും ചോദിച്ചപ്പോള്‍ ഡെയിന്‍ അതിന് നല്‍കിയ മറുപടി ഇങ്ങനെ. ”മീനാക്ഷിയുമായി ഇടപെടുമ്പോള്‍ ഒരു ആണ്‍സുഹൃത്ത് എന്നേ തോന്നൂ, എന്തും പറയാം. എന്തു തല്ലുകൊളളിത്തരത്തിനും കൂടെ കൂട്ടാം. അതല്ലാതെ പ്രേമമോ, അയ്യേ മാത്രമല്ല. വേറൊരു കാര്യം കൂടിയുണ്ട്. എന്റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയ്ക്ക് കുറച്ചുകൂടി സൗന്ദര്യം വേണം ഡെയിന്‍ പറഞ്ഞു. ഇതിന് മറുപടിയായി നിന്നെ കെട്ടാന്‍ ഐശ്വര്യാ റായ് വരും എന്നായിരുന്നു മീനാക്ഷി പറഞ്ഞത്”.

ഇതിനിടെ ഡെയിന്‍ ചില കാരണങ്ങളാല്‍ ഷോയില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇത് വാര്‍ത്തകളില്‍ ഇടം പിടിച്ച സംഭവം ആയിരുന്നു. ഈ സമയത്ത് ഡിഫോര്‍ ഡാന്‍സ് താരം കുക്കുവും മീനാക്ഷിക്കൊപ്പം കൂടി. അതേസമയം ഒരിടവേളയ്ക്ക് ശേഷം ഡെയിന്‍ വീണ്ടും ഉടന്‍ പണത്തില്‍ തിരിച്ചെത്തിയിരുന്നു. കുറച്ച് കാലം താരം ഷോയില്‍ നിന്നും വിട്ട് നിന്നതിന് പിന്നാലെ പല ഗോസിപ്പുകളും പുറത്ത് വന്നിരുന്നു.

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

10 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

10 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

11 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

11 hours ago