News

കൊവിഡ് 19 ജാഗ്രതാ ഗാനവുമായ് കേരളാ പോലീസ്

എറണാകുളം : മാനവരാശിയെ വരിഞ്ഞു മുറക്കിയ കോവിഡ് 19 മഹാമാരിയുടെ പ്രതിരോധത്തിനുള്ള സന്ദേശവുമായ് കേരളാ പോലീസ് ഗ്ലോബൽ HR & EDUCATIONനുമായ് സഹകരിച്ച് ജാഗ്രതാ ഗാനം പുറത്തിറക്കി. ഉണരൂ എന്ന പേരിൽ പുറത്തിറക്കിയ ഈ വീഡിയോ ഗാനത്തിലൂടെ കൊറോണാ വൈറസ്സിൻ്റെ അതിസംക്രമണത്തിനെതിരേ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളും, പാലിക്കേണ്ട ശുചിത്വ ശീലങ്ങളും, നിർദ്ദേശങ്ങളും കൃത്യമായ് വിവരിച്ചു കാണിച്ചുതരുന്നു. ലോക് ഡൗൺ കാലത്ത് ഓരോരുത്തരം വീട്ടിൽത്തന്നെ തുടരേണ്ടതിൻ്റെ ആവശ്യകതയെ കൃത്യമായ് ജനങ്ങളിൽ എത്തിക്കുന്നതിന് ഈ ഗാനത്തിൽ സന്ദേശങ്ങളുമായ് പ്രശസ്തരായ ചലച്ചിത്ര താരങ്ങളും, ഉന്നത പോലീസ് അധികാരികളും, ആരോഗ്യ വകുപ്പ് പ്രവർത്തകരും അണിനിരന്നിരിക്കുന്നു.

- Advertisement -

ഷീ മീഡിയാസ്സിൻ്റെ ബാനറിൽ പുറത്തിറക്കിയ ഈ ഗാനത്തിൻ്റെ സംവിധാനം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ CPO യായ സലീഷ് കരിക്കനാണ്. എറണാകുളം സെൻട്രൽ പോലീസ് സീനിയർ CPO മനോജ്കുമാർ കാക്കൂരിൻ്റ വരികൾക്ക് ശരത് മോഹൻ സംഗീതം നൽകി, എറണാകുളം സെൻട്രൽ സി.ഐ. എസ് വിജയശങ്കറും, ബിനാനിപുരം എസ്.ഐ. സലീം പി.കെ യും ചേർന്ന് ഈ ഗാനം ആലപിച്ചിരിക്കുന്നു. വിനോദ് ആദിത്യ ക്യാമറയും, അരുൺ രാജൻ, അരുൺ അശോക് എന്നിവർ ചേർന്ന് എഡിറ്റിംഗും, ലതീബ് ഓർക്കസ്ട്രേഷനും, മനു മോഹൻ ഡിസൈനും നിർവ്വഹിച്ചിരിക്കുന്ന ഈ ഗാനത്തിൽ പ്രശസ്ത ചലച്ചിത്ര താരങ്ങളായ ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്ജ്, സുധീ കോപ്പ, മാനസ രാധാകൃഷ്ണൻ എന്നിവരും സഹകരിച്ചിരിക്കുന്നു.

സ്റ്റേറ്റ് പോലീസിൻ്റെ ഒഫീഷ്യൽ പേജിൽ റിലീസ് ചെയ്ത ഈ ഗാനത്തിന് സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആയിരത്തിലധികം ഷെയറുകളും, ഇരുപതിനായിരത്തിലധികം ലൈക്കുകളുമാണ് ഈ ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

mixindia

View Comments

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

3 hours ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

3 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

4 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

5 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

6 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

6 hours ago