Kerala News

ഭാരത് ജോഡോ യാത്ര പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കര്‍; മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്രാ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രംവച്ച സംഭവത്തില്‍ നടപടിയുമായി കോണ്‍ഗ്രസ്. ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി എറണാകുളം നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡാണ് വിവാദമായത്. ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുകയായിരുന്നു.

- Advertisement -

അബദ്ധം മനസിലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് മറച്ചെങ്കിലും, സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പ്രചാരണ ബോര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത പാര്‍ട്ടി അനുഭാവിക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഉടന്‍ തിരുത്തിയെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു.

സംഭവത്തില്‍ വിശദീകരണവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്തെത്തി. അതൊരു അച്ചടി പിശകായിരുവെന്നും അക്ഷരാഭ്യാസമില്ലാത്ത ഒരു സാധരണ പ്രവര്‍ത്തകന്റെ ഭാഗത്തുനിന്നുമുണ്ടായ ഉത്തരവാദിത്തരഹിതമായ സംഭവമാണെന്നും മുഹമ്മദ് ഷിയാസ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.

Rathi VK

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

18 mins ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

1 hour ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

2 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

2 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

3 hours ago