Social Media

മീന്‍ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ല; കടയില്‍ കയറി അതിക്രമം നടത്തി കോണ്‍ഗ്രസ് നേതാവ്

കോട്ടയം: കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ച് മീന്‍ കടയില്‍ കയറി അതിക്രമം നടത്തി കോണ്‍ഗ്രസ് നേതാവ്. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടിന് എതിരെയാണ് ആരോപണം.

- Advertisement -

കോട്ടയം കടുവാക്കുളം മാതാ കോള്‍ഡ് സ്റ്റോറിലാണ് സംഭവം. അതിക്രം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ലൈസന്‍സ് ചോദിച്ച് കടയിലെത്തിയ സിബി, ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവനക്കാരിയുടെ ഫോണില്‍ നിന്ന് വിളിച്ച് കടയുടമയേയും ഭീഷണിപ്പെടുത്തി.

ശേഷം ഫോണ്‍ മീന്‍ കൂനയിലേക്ക് വലിച്ചെറിഞ്ഞു. കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം നടത്തിയത് എന്നാണ് കടയുടമ പറയുന്നത്.

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്ന് കടയുടമ അറിയിച്ചു. അതേസമയം നാട്ടുകാരുടെ പരാതിയില്‍ അന്വേഷിക്കാനാണ് കടയില്‍ പോയതെന്നും അതിക്രമം നടത്തിയിട്ടില്ലെന്നും സിബി വാദിച്ചു.

Abin Sunny

Recent Posts

ജാസ്മിനുമായി അടുക്കാൻ കാരണം ആ വ്യക്തി. കാമറ സ്പേസ് നമ്മുക്കാണ് കിട്ടുന്നതെന്ന് അവിടെ ഉള്ളവർക്കും അറിയാം.

ബിഗ്ബോസ് അനുഭവം പങ്കിട്ട് ഗബ്രി രംഗത്ത്.ജാസ്മിനുമായി ആദ്യ ദിവസം തന്നെ അടുപ്പത്തിലാകാൻ കാരണം ആരാണെന്നും താൻ ലൗ ട്രാക്ക ്കളിച്ചിട്ടില്ലെന്നും…

1 hour ago

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

12 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

13 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

14 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

14 hours ago