Film News

നടന്‍ വിക്കി കൗശലിനെതിരെ പൊലീസില്‍ പരാതി

നടന്‍ വിക്കി കൗശലിനെതിരെ ഇന്‍ഡോര്‍ പൊലീസില്‍ പരാതി. അനുവാദമില്ലാതെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. ജയ് സിംഗ് യാദവ് എന്നയാളാണ് പരാതിക്കാരന്‍.

- Advertisement -

വിക്കി കൗശലിന്റെ പുതിയ സിനിമയിലെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതില്‍ ജയ് സിംഗ് യാദവിന്റെ ബൈക്കിന്റെ നമ്പറായിരുന്നു ഉപയോഗിച്ചത്. ഫോട്ടോയില്‍ തന്റെ ബൈക്ക് നമ്പര്‍ ഉപയോഗിച്ചത് ശ്രദ്ധയില്‍പ്പെട്ട യാദവ് ഉടന്‍ തന്നെ ഇന്‍ഡോര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ അനുവാദമില്ലാതെ ആര്‍ക്കും തന്റെ ബൈക്ക് നമ്പര്‍ ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് യാദവ് പരാതിയില്‍ പറയുന്നു.

പരാതിയില്‍ പരിശോധന നടത്തുമെന്ന് ഇന്‍ഡോര്‍ ബാന്‍ഗംഗ സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര സോണി പറഞ്ഞു. മോട്ടോര്‍ വാഹന ആക്ട് പ്രകാരം ആവശ്യമായ നടപടികളെടുക്കും. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്‍ഡോറിലുണ്ടെങ്കില്‍ അവരെ വിളിച്ച് ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിക്കി കൗശലിനൊപ്പം സാറാ അലി ഖാനുമാണ് ചിത്രത്തിലുള്ളത്. ഇരുവരും ഒന്നിച്ചുള്ള ബൈക്കിലെ രംഗം ഇന്‍ഡോറില്‍വച്ച് തന്നെയാണ് ചിത്രീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Rathi VK

Recent Posts

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

27 mins ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

42 mins ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

1 hour ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

1 hour ago

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

4 hours ago