ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. കടുത്ത വിക്രം ആരാധകർ ഒരുപാട് നാളുകളായി സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഈ കഴിഞ്ഞ ദിവസം വിക്രം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയിരുന്നു. മികച്ച സ്വീകരണമാണ് താരത്തിന് കൊച്ചിയിൽ ലഭിച്ചത്.
ആയിരക്കണക്കിന് ആരാധകരാണ് തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്ക് കാണുവാൻ വേണ്ടി കൊച്ചിയിൽ വന്നത്. ആരാധകർക്കൊപ്പം താരം സെൽഫികൾ എടുക്കുകയും ചെയ്തു. ഓഗസ്റ്റ് 31ന് ചിത്രം തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ മലയാളികളായ മിയ റോഷൻ മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ ഇടയിൽ നടി മിയ പറഞ്ഞ കാര്യം ശ്രദ്ധ നേടുകയാണ്. സിനിമയുടെ ചിത്രീകരണ കാലഘട്ടം കുറച്ച് നീണ്ടുപോയി എന്നും അതിനനുസരിച്ച് തന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായി എന്നും മിയ പറയുന്നു. 2019ൽ സിനിമ തുടങ്ങി. 2020 ജനുവരിയിൽ പടത്തിൽ ജോയിൻ ചെയ്തപ്പോൾ താൻ സിംഗിൾ ആയിരുന്നു. എന്നാൽ സിനിമയുടെ രണ്ടാമത്തെ ഷെഡ്യൂളിന് പോയപ്പോൾ താൻ വിവാഹിതയായി. മൂന്നാമത്തെ ഷെഡ്യൂളിന് പോയപ്പോൾ അഞ്ചുമാസം ഗർഭിണിയായിരുന്നു.
അവസാന ഷെഡ്യൂൾ തീർത്ത സമയത്ത് ലൂക്ക ജനിച്ച് അഞ്ചുമാസം ആയിരുന്നു പ്രായം. സിനിമ റിലീസ് ചെയ്യുമ്പോൾ ആൾക്ക് ഒരു വയസ്സായി എന്ന് താരം പറഞ്ഞു. ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ ലൂക്കയേയും കൊണ്ട് വിക്രം സ്റ്റേജിൽ എത്തി. ഈ ബേബി കോബ്ര ബേബിയാണ് എന്നാണ് വിക്രം നൽകിയ കമൻറ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും എടുക്കുകയുണ്ടായി.