നടിയെ ആക്രമിച്ച കേസിലെ അതീജിവിത പരാതി സമര്‍പ്പിച്ച് മടങ്ങിയതിന് പിന്നാലെ ഡിജിപിയെയും ക്രൈം എഡിജിപിയെയും വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയന്. അതിജീവിത രേഖാമൂലം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും വിളിപ്പിച്ചത്.
വിചാരണ കോടതിയില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടന്ന സംഭവങ്ങളും കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നതിലെ ആശങ്കയും അതിജീവിതയുടെ പരാതിയിലുണ്ട്. കേസിന്റെ നിലവിലെ സാഹചര്യവും മുന്നോട്ടുള്ള നടപടി ക്രമങ്ങളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞെന്നാണ് സൂചന.
ഇന്ന് രാവിലെയാണ് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. എട്ട് മിനിട്ട് നീണ്ട കൂടിക്കാഴ്ചയില്‍ അതിജീവിത തന്റെ ആശങ്കകള്‍ അറിയിച്ചു. ഭര്‍ത്താവും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും അതിജീവിതയ്ക്കൊപ്പമുണ്ടായിരുന്നു.