Kerala News

തൃക്കടവൂര്‍ ശിവരാജുവിനാണ് തലപ്പൊക്കമെന്ന് ഒരു സംഘം, അല്ല ചിറക്കല്‍ കാളിദാസനാണെന്ന് മറ്റൊരു സംഘം; ആനകളുടെ തലപ്പൊക്കത്തിനെ ചൊല്ലി ഉത്സവത്തിനിടെ തമ്മില്‍ തല്ലി ആനപ്രേമികള്‍

തൃശൂര്‍: കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ദേശക്കാര്‍ തമ്മിലടിച്ചു. ആനകളുടെ തലപ്പൊക്കത്തെ ചൊല്ലിയുണ്ടായ തര്‍ക്കം തമ്മില്‍ തല്ലില്‍ കലാശിക്കുകയായിരുന്നു.

- Advertisement -

തലപ്പൊക്കം അനുസരിച്ച് ആനയെ വരിയില്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിയില്‍ കലാശിച്ചത്.തെക്കുംഭാഗം ചിറ്റന്നൂര്‍ ദേശവും സമന്വയ ചിറ്റന്നൂര്‍ ദേശവും തമ്മില്‍ ഉത്സവത്തിന് ഏറ്റുമുട്ടിയത്.

തൃക്കടവൂര്‍ ശിവരാജുവിനെയും ചിറക്കല്‍ കാളിദാസനെയും ഉത്സവത്തിന് നിര്‍ത്തുന്നതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഘര്‍ഷം

തൃശൂര്‍ ചിറ്റന്നൂര്‍ കാവിലക്കാട് ക്ഷേത്രത്തിലെ ഉത്സവമായിരുന്നു ഇന്നലെ. പൂരത്തില്‍ കേരളത്തില്‍ നിന്ന് വിവിധയിടങ്ങളിലുള്ള തലപ്പൊക്കമുള്ള ആനകളെ പങ്കെടുപ്പിച്ചിരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയുള്‍പ്പെടെ പൂരത്തിനെത്തിച്ചിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നടുവില്‍ നിര്‍ത്തി തൃക്കടവൂര്‍ ശിവരാജുവിനെയും ചിറക്കല്‍ കാളിദാസനെയും അടുത്ത് നിര്‍ത്താനുള്ള ശ്രമങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

രണ്ടാമത്തെ തലപ്പൊക്കമുള്ള ആന ചിറക്കല്‍ കാളിദാസനാണെന്ന് ഉത്സവക്കമ്മറ്റിക്കാര്‍ വാദിച്ചു. എന്നാല്‍ തൃക്കടവൂര്‍ ശിവരാജുവാണെന്ന് മറ്റൊരു സംഘം വാദിച്ചു.

പിന്നാലെ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമായി. ഇത് തമ്മിലടിയിലേക്ക് എത്തുകയായിരുന്നു. സംഘര്‍ഷം ഉടലെടുത്തതോടെ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെയുള്‍പ്പെടെയുള്ള ആനകളെ പാപ്പാന്‍മാര്‍ പിറകിലോട്ട് മാറ്റിയത് വലിയ അപകടം ഒഴിവാക്കി.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

11 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

11 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

11 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

12 hours ago