മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആറാട്ട് എന്ന സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രത്തിനു ശേഷം ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. വലിയ ഒരു ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും, ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന ഒരു ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഇടത്തെ കൈയിൽ തോക്കുപിടിച്ചു നിൽക്കുന്ന മമ്മൂട്ടിയായിരുന്നു ആദ്യ പോസ്റ്ററിൽ ഉള്ളത്. എന്നാൽ ഇതിൽ മമ്മൂട്ടിയുടെ മുഖം ഉണ്ടായിരുന്നില്ല. ഇതിൽ നിന്നും തികച്ച വ്യത്യസ്തമായി ദുരൂഹത നിറയ്ക്കുന്ന രണ്ടാമത്തെ പോസ്റ്ററും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ബയോഗ്രഫി ഓഫ് വിജിലാൻഡ് കോപ്പ് എന്നാണ് ചിത്രത്തിൻറെ ടാഗ് ലൈൻ. പുതിയ ഒരു ടാഗ് ലൈൻ കൂടി ഈ പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോർ ഹിം ജസ്റ്റിസ് ഇസ് അൻ ഒബ്സെഷൻ എന്നതാണത്.
ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. മനോജ് ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നു. വിനയറായി ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോക്ടർ എന്ന സൂപ്പർ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ഇദ്ദേഹം. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നീ മൂന്ന് നായികമാർ ചിത്രത്തിൽ ഉണ്ട്. ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ദിലീഷ് പോത്തൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിനുവേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് പ്രശസ്ത സംഘടന സംവിധായകൻ സുപ്രീം സുന്ദർ ആണ്. പ്രവീൺ വർമ്മയാണ് വസ്ത്രാലങ്കാരം. ജിതേഷ് പൊയ്യ ചമയം നിർവഹിക്കുന്നു. സുജിത്ത് സുരേഷ് ആണ് ചിത്രത്തിൻറെ ചീഫ് അസോസിയേറ്റ്. പി ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവർ പി ആർ ഓ ആണ്. നവീൻ മുരളിയാണ് സ്റ്റിൽസ് ചെയ്തിരിക്കുന്നത്. കോളിൻസ് ലിയോഫിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒബ്സ്ക്യൂറ എൻറർടൈൻമെന്റ്സ് ആണ് സിനിമയുടെ മാർക്കറ്റിംഗ് നിർവഹണം ചെയ്യുന്നത്.