സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ക്രിസ്റ്റഫര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്-മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയ്ക്കും ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയ്ക്കും ആണ് ചിത്രത്തിനായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നത്.
തീയറ്ററില്‍ എത്തിയ ചിത്രം സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. പോലീസ് ഉദ്യോഗസ്ഥനായിട്ടുള്ള മമ്മൂട്ടിയുടെ പകര്‍ന്നാട്ടം സിനിമ പ്രേമികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സിനിമ പ്രേമികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ചിത്രം ഇപ്പോള്‍ ഒടിടി റിലീസ് ചെയ്തിരിക്കുകയാണ്.
ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഉദയ്കൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ ‘ക്രിസ്റ്റഫര്‍’ എത്തിയിരിക്കുന്നത്. ഇനി ഒടിടി ക്രിസ്റ്റഫര്‍ ഭരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഫെബ്രുവരി ഒമ്പതിനായിരുന്നു ക്രിസ്റ്റഫര്‍ തിയേറ്ററുകളെത്തിയത്.’ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനിനോട് ഒപ്പമാണ് ത്രില്ലര്‍ ചിത്രം തീയറ്ററില്‍ എത്തിയത്.
2010 ല്‍ പുറത്തിറങ്ങിയ ‘പ്രമാണി’ക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ‘ക്രിസ്റ്റഫറി’നുണ്ട്.ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം: ജസ്റ്റിന് വര്‍ഗീസ്, എഡിറ്റിംഗ് മനോജ്. ‘ഓപ്പറേഷന് ജാവ’ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹന്‍, കലാ സംവിധാനം ഷാജി നടുവില്‍,
വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റര്ടൈന്മെന്റ്സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രവര്‍ത്തകര്‍.