തെന്നിന്ത്യന്‍ നടന് വിക്രമിന് ഹൃദയഘാതം സംഭവിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി അദ്ദേഹത്തിന്റെ മാനേജര്‍ സൂര്യനാരായണന്. നെഞ്ചില്‍ ചെറിയ അസ്വസ്ഥത നേരിട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ഹൃദയാഘാതം സംഭവിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണ്. താരം ഉടന്‍ ആശുപത്രി വിടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘പ്രിയപ്പെട്ട ആരാധകരോടും അഭ്യുദയകാംക്ഷികളോടും. ചിയാന്‍ വിക്രമിന് നെഞ്ചില്‍ ചെറിയൊരു അസ്വസ്ഥതയെ നേരിട്ടിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കിംവദന്തികള്‍ വേദനയോടെയാണ് കേള്‍ക്കുന്നത്. അതിനാല്‍, അദ്ദേഹത്തിനും കുടുംബത്തിനും ഈ സമയത്ത് ആവശ്യമായ സ്വകാര്യത വകവച്ചുനല്കണം.’-സൂര്യനാരായണന് ട്വീറ്റില്‍ വ്യക്തമാക്തി.
ഹൃദയാഘാതത്തെ തുടര്‍ന്ന് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നേരത്തെ ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.