കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ച് പോലീസ്.
പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആണ് കുട്ടിയുടെ അച്ഛന് റെജി ജോലി ചെയ്യുന്നത്. ജോലിയുടെ ഭാഗമായി കുട്ടിയുടെ അച്ഛന് താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി.
റെജിയുടെ ഒരു ഫോണ്‍ അന്വേഷണസംഘം കൊണ്ടുപോയെന്ന് വിവരമുണ്ടെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.കുട്ടിയെ തട്ടിക്കൊണ്ടു പോയവരെ കണ്ടെത്താന്‍ ശക്തമായ അന്വേഷണം ആണ് പോലീസ് നടത്തുന്നത്.
അതേസമയം കുട്ടിയെ തട്ടികൊണ്ട് പോയിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല എന്നതില്‍ പോലീസിന് വലിയ വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ആറു വയസുകാരി ആശുപത്രി വിട്ടു.കൊല്ലത്തെ വിക്ടോറിയ ആശുപത്രിയില്‍ ആയിരുന്നു കുട്ടി.