Kerala News

യാത്രയ്ക്കിടെ നെഞ്ചുവേദന; ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു

യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ സുരക്ഷിതരാക്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. പെരുമ്പാവൂര്‍ ചെമ്പറക്കി തങ്കളത്ത് ടി.എം.പരീത് (49) ആണു മരിച്ചത്.

- Advertisement -

തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ ആയിരുന്നു പരീത്. തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്കു പോകുന്ന കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസ് ആയിരുന്നു പരീത് ഓടിച്ചിരുന്നത്.

തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്കു പോയി തിരികെ വരുന്ന വഴി കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കില്‍ എത്തിയപ്പോഴാണ് പരീതിനു നെഞ്ചുവേദന അനുഭവപ്പെട്ടത്.

പിന്നാലെ തന്നെ ബസ് സൈഡിലേക്ക് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കി. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ പരീതിനെ കണ്ടക്ടറും യാത്രക്കാരും ചേര്‍ന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കം നടത്തി. നിഷയാണ് പരീതിന്റെ ഭാര്യ. മക്കള്‍: മെഹ്റൂഫ്, മെഹ്ഫിര്‍.

Abin Sunny

Recent Posts

പുള്ളിക്ക് ബുദ്ധിയില്ല, അറിവില്ലാത്തോണ്ടാണ്.അണ്ണനുള്ള ചായയും വടയും ഞാന്‍ ശരിയാക്കി വെച്ചിട്ടുണ്ട്.അപ്സരയുടെ ഭർത്താവിനെതിരെ സിബിൻ

ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന അപ്സരയുടെ ഭർത്താവും സിബിനും തമ്മില്‍ ഷോയ്ക്ക് പുറത്ത് നടക്കുന്ന വാക്ക് തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

11 mins ago

ആദ്യം നോറ പുറത്തേക്ക്.ഒരാൾ പോലും വിഷമിച്ച് കരഞ്ഞില്ല.പക്ഷെ ട്വിസ്റ്റ്!നോറ എവിക്ടായില്ല, സെപ്ഷ്യൽ റൂമിലിരുന്ന് പണപ്പെട്ടി പ്ലാൻ കേട്ട് നോറ

ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…

3 hours ago

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

12 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

13 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

13 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

13 hours ago