ഇന്ത്യയിൽ നിന്നും ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ചെല്ലൊ ഷോ. ഒരു ഗുജറാത്തി ചിത്രമാണ് ഇത്. തീർത്തും അപ്രതീക്ഷിതമായിട്ടാണ് ചിത്രം ഓസ്കാർ എൻട്രിയിലേക്ക് വരുന്നത്. തെലുഗു ചിത്രം ആർ ആർ ആർ അല്ലെങ്കിൽ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കാശ്മീർ ഫയൽസ് ഇതിനു പരിഗണിക്കപ്പെട്ടേക്കാം എന്നായിരുന്നു തുടക്കത്തിൽ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്.
എന്നാൽ നാമനിർദ്ദേശം പുറത്തുവിട്ടപ്പോൾ ഏവരെയും ഞെട്ടിച്ച് ഈ ചിത്രം വരുകയായിരുന്നു. ചിത്രം കണ്ടവരൊക്കെ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എന്നാൽ ഈ ചിത്രവും ടോവിനോ നായകനായ തല്ലു മാലയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. അതെ, സംഗതി സത്യമാണ്. തല്ലുമാലയിൽ മണവാളൻ വസീം എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിച്ചത്. ഇതിൽ ടോവിനോയുടെ സഹോദരിയായി അഭിനയിച്ചത് കോഴിക്കോട് തിരുവമ്പാടി സ്വദേശിനി ടിയ സെബാസ്റ്റ്യൻ ആണ്.
നടി ചെല്ലോ ഷോ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത് എന്ന് നീസംശയം പറയാം. വർഷങ്ങളായി മൊബൈൽ സ്ഥിരതാമസം ആക്കിയതാണ് നടി. കലാരംഗത്ത് വളരെ സജീവമാണ് താരം. താരം പല പരസ്യ ചിത്രങ്ങളിലും ഹൃസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
View this post on Instagram
ഇതിനിടയിലാണ് ഈ ഗുജറാത്തി സിനിമയുടെ ഭാഗമാകുവാൻ അവസരം ലഭിച്ചത്. ലീലമീല എന്ന കഥാപാത്രത്തെയാണ് നായിക ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട് എന്ന് നടി പറയുന്നു. ഇതിന് അവസരം ലഭിച്ചതിൽ സംവിധായകനോട് നന്ദി പറയുന്നു എന്നും താരം കൂട്ടിച്ചേർത്തിരുന്നു.
View this post on Instagram