Celebrity news

ദിലീപ് അങ്കിളിനേക്കാൾ കൂടുതൽ കമ്പിനി മീനാക്ഷിയുമായാണ്.എന്റെ സിനിമ മാത്രമല്ല അച്ഛന് മഞ്ഞുമ്മൽ ബോയ്സ്,മറ്റൊരു പ്രത്യേകത കൂടിയുണ്ട്

മഞ്ഞുമ്മൽ ബോയ്സിലൂടെ മലയാളി മനസിൽ ഇടംനേടിയിരിക്കുകയാണ് സലീം കുമാറിന്റെ മകനായ ചന്തു.മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിക്കുന്നതിന് മുമ്പ് രണ്ട് സിനിമകളിൽ അച്ഛന്റെ ചെറുപ്പമായിരുന്നു ചന്തു ചെയ്തിരുന്നത്. അതിൽ നിന്നെല്ലാം മാറി ഐഡന്റിറ്റിയുള്ള കഥാപാത്രം ആ​ഗ്രഹിച്ചിരിക്കുമ്പോഴാണ് മഞ്ഞുമ്മൽ‌ ബോയ്സിലേക്ക് ചന്തുവിന് ക്ഷണം ലഭിക്കുന്നത്.അതെ സമയം സിനിമ മോഹം അച്ഛനോട് പറഞ്ഞപ്പോൾ പഠനം പൂർത്തിയാക്കിയശേഷം അഭിനയിച്ചോളാനായിരുന്നു മറുപടി. ചന്തുവിപ്പോൾ‌ എൽഎൽബി സ്റ്റുഡന്റാണ്. സിറ്റിങിന് 25 ലക്ഷം വാങ്ങുന്ന വക്കീലിനെയാണ് അച്ഛൻ എന്നിൽ കാണുന്നതെന്നാണ് തമാശയായി ചന്തു പറയുന്നത്. അച്ഛന് വേണ്ടിയാണ് ചന്തു എൽഎൽബി പഠിക്കാൻ തയ്യാറായതും. ചെറുപ്പം മുതൽ സിനിമ കണ്ട് വളർന്നതുകൊണ്ടാണ് തനിക്ക് സിനിമാ മോഹം വന്നതെന്നും ചന്തു പറയുന്നു. ഇപ്പോൾ താരം ടൊവിനോ തോമസിന്റെ നടികറിലാണ് അഭിനയിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിക്കാൻ പോയപ്പോഴാണ് ചന്തുവിന് ജീൻ പോൾ ലാൽ നടികറിലെ വേഷം വെച്ചുനീട്ടുന്നത്. ഇപ്പോഴിതാ നടികറിൽ അഭിനയിക്കാൻ അവസരം വന്നതിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് ചന്തു.

- Advertisement -

അഭിനയിക്കാൻ അവസരം വന്നുവെന്ന് അറിഞ്ഞപ്പോഴുള്ള അച്ഛൻ സലിംകുമാറിന്റെ പ്രതികരണവും ചന്തു വെളിപ്പെടുത്തി. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചന്തു. ‘മഞ്ഞുമ്മൽ ബോയ്സ് റിലീസിനുശേഷം അച്ഛന് വളരെ സന്തോഷമാണ്. എന്റെ സിനിമ മാത്രമല്ല അച്ഛന് മഞ്ഞുമ്മൽ ബോയ്സ്. ​ഗണുവും സൗബിനും ജീൻ ചേട്ടനുമെല്ലാം അച്ഛന് പ്രിയപ്പെട്ടവരാണ്.”അവരുടെ മക്കളുള്ള സിനിമ എന്ന രീതിയാണ് അച്ഛനും അമ്മയ്ക്കും. ജീൻ ചേട്ടൻ നടികറിലേക്ക് വിളിച്ചപ്പോൾ ഞാൻ അച്ഛനോട് അത് പറഞ്ഞിരുന്നു. അന്ന് അച്ഛൻ പറഞ്ഞത്. നീ കഥയൊന്നും കേൾക്കണ്ട ആ സിനിമ പോയി ചെയ്യ്… കഥയൊന്നും ചോദിച്ച് ആള് കളിക്കേണ്ട. നീ എന്തായാലും ആ സിനിമ ചെയ്യണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. അല്ലെങ്കിലും ചെയ്യണം എന്ന തീരുമാനത്തിൽ തന്നെയായിരുന്നു ഞാൻ.’



‘അത് വിട്ടുകളയരുതെന്നും അച്ഛൻ പറഞ്ഞു. ജീൻ ചേട്ടനെ ചെറുപ്പം മുതൽ കണ്ടിട്ടുണ്ട്. ലാൽ അങ്കിൾ നിർമിച്ച സിനിമകളുടെ ലൊക്കേഷനിൽ ചെറുപ്പത്തിൽ സ്ഥിരം പോകുമായിരുന്നു. അവിടെ വെച്ച് ബാലുവിനെയും കണ്ടിട്ടുണ്ട്. ബെന്നി അങ്കിളിന്റെ മക്കളായ അന്ന ചേച്ചിയേയും അനിയത്തിയേയും അറിയാം. അതുപോലെ ലാൽ‌ ജോസ് അങ്കിളിന്റെ മക്കൾ രണ്ടുപേരെയും അറിയാം. ഇവരെ കൂടാതെ ഭയങ്കര കണക്ഷനുള്ളവരിൽ മീനാക്ഷിയുമുണ്ട്.”ദിലീപ് അങ്കിളിനേക്കാൾ കൂടുതൽ കമ്പിനി മീനാക്ഷിയുമായാണ്. എന്ന് കരുതി ഭയങ്കര കണക്ഷനൊന്നുമല്ല. ഡെയ്ലി വിളിച്ച് സംസാരിക്കാറില്ല’, എന്നുമാണ് ചന്തു സലിംകുമാർ പറഞ്ഞത്.

Anusha

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

30 seconds ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

12 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago