സോളാര്‍ പീഡന കേസില്‍ ഹൈബി ഈഡന് എംപിയെ സിബിഐ ചോദ്യം ചെയ്തു. കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.
ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയിലാണ് പരാതിക്കാരിയുമായെത്തി സിബിഐ പരിശോധിച്ചത്. 2013 ല്‍ എംഎല്‍എ ആയിരിക്കവെ ഹൈബി ഈഡന് നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയില്‍വച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മറ്റ് അന്വേഷണ ഏജന്‍സികളന്വേഷിച്ച കേസ് 2021 അവസാനമാണ് സിബിഐ ഏറ്റെടുത്തത്.
ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ.പി അനില്‍കുമാര്‍, അബ്ദുള്ള കുട്ടി, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സഹദുള്ള എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. അടൂര്‍ പ്രകാശുമായി ആലുപ്പുഴ ഗസ്റ്റ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും പരാതിക്കാരി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും പരിശോധന നടന്നിരുന്നു.