പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 66 വയസായിരുന്നു.
സതീഷ് കൗശികിന്റെ അടുത്ത സുഹൃത്തായ ബോളിവുഡ് നടന് അനുപം ഖേര്‍ ആണ് മരണ വിവരം അറിയിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അനുപം ഖേര്‍ ഇക്കാര്യം അറിയിച്ചത്. സതീഷ് കൗശികിന് ഒന്നിച്ചുള്ള തന്റെ ഫോട്ടോയും പങ്കുവച്ചാണ് അനുപം ഖേറിന്റെ വാക്കുകള്‍.
എനിക്കറിയാം മരണം ഈ ലോകത്തിന്റെ പരമമായ സത്യമാണ് എന്ന്. എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ആത്മസുഹൃത്ത് സതീഷ് കൗശികിനെ കുറിച്ച് ഇങ്ങനെ എഴുതേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പ്രതീക്ഷിച്ചില്ല.
जानता हूँ “मृत्यु ही इस दुनिया का अंतिम सच है!” पर ये बात मैं जीते जी कभी अपने जिगरी दोस्त #SatishKaushik के बारे में लिखूँगा, ये मैंने सपने में भी नहीं सोचा था।45 साल की दोस्ती पर ऐसे अचानक पूर्णविराम !! Life will NEVER be the same without you SATISH ! ओम् शांति! 💔💔💔 pic.twitter.com/WC5Yutwvqc
— Anupam Kher (@AnupamPKher) March 8, 2023
നീയില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല സതീഷ് എന്നും അനുപം ഖേര്‍ എഴുതുന്നു. ഗുരുഗ്രാമില്‍ ഒരാളെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു സതീഷ് കൗശികിന്റെ ആരോഗ്യാവസ്ഥ മോശമായത്. കാറില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
നാഷണല്‍ സ്ക്രൂള്‍ ഓഫ് ഡ്രാമയിലെയും ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെയും പഠന ശേഷമാണ് സതീഷ് കൗശിക് കലാരംഗത്ത് വളരേയേറെ സജീവമാകുന്നത്. നിരവധി നാടകങ്ങളില്‍ അഭിനയിച്ച സതീഷ് ‘ജാനേ ഭി ദൊ യാരൂ’വിലൂടെയാണ് ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത്.
‘മിസ്റ്റര്‍ ഇന്ത്യ’, ‘ദീവാന മസ്താന’, ‘ബ്രിക്ക് ലെയ്ന്‍’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.’രൂപ് കി റാണി ചോറോന്‍ ക രാജ’യിലൂടെയാണ് സംവിധായകനാകുന്നത്.
‘മിസ്റ്റര്‍ ബച്ചേര’, ‘ക്യോന്‍ കി’, ‘കഗാസ്’ തുടങ്ങിയവ അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്. ‘പ്രേം’, ‘മിസ്റ്റര്‍ ബെച്ചേര’, ‘ഹമാര ദില്‍ ആപ്കെ പാസ് ഹെ’, ‘ക്യോന്‍ കി’, ‘കഗാസ്’, ‘ബധായി ഹൊ ബധായി’ തുടങ്ങിയവയാണ് സംവിധാനം ചെയ്തവയില് ശ്രദ്ധേയമായവ.
‘എമര്‍ജന്‍സി’യാണ് പുതിയ ചിത്രം. താരം പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അഭിനയിച്ചിട്ടുള്ള സിനിമ റിലീസിന് ഒരുങ്ങുകയാണ്.