Social Media

ബിജെപി വീണ്ടും അധികാരത്തിലെത്തും, ‘മോദി തിരിച്ചുവരും’ എന്ന് വിദേശ രാജ്യങ്ങള്‍ക്ക് പോലും അറിയാം; നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മോദി തിരിച്ചുവരും’ എന്ന് വിദേശ രാജ്യങ്ങള്‍ക്ക് പോലും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപി ദേശീയ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മോഡി ഇക്കാര്യം പറഞ്ഞത്.

- Advertisement -

‘ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതേയുള്ളൂ, എന്നാല്‍ എനിക്ക് വിദേശ രാജ്യങ്ങളില്‍ സെപ്തംബര്‍ മാസം വരെ ക്ഷണമുണ്ട്. ഇത് എന്താണ് സൂചിപ്പിക്കുന്നത്? അതിനര്‍ത്ഥം ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങള്‍ക്ക് ബിജെപി സര്‍ക്കാരിന്റെ തിരിച്ചുവരവില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ട് എന്നാണ്’, എന്നും മോഡി കൂട്ടിച്ചേര്‍ത്തു.

അധികാരം ആസ്വദിക്കാനല്ല, രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ മൂന്നാം തവണയും ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, ഇന്ത്യ അഭൂതപൂര്‍വമായ വേഗത കൈവരിക്കുകയും സുപ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ധൈര്യം നേടുകയും ചെയ്തു.

ഇന്ത്യ എല്ലാ മേഖലകളിലും ഉയരങ്ങളിലെത്തി. നമ്മള്‍ ഇന്ത്യയെ വികസിതമാക്കണം. അടുത്ത 5 വര്‍ഷത്തിനുള്ളില്‍, ഇന്ത്യ മുമ്പത്തേക്കാള്‍ വളരെ വേഗത്തില്‍ മുന്നേറുമെന്നും മോദി പറഞ്ഞു.

അടുത്ത 100 ദിനങ്ങള്‍ വളരെ നിര്‍ണായകമാണെന്ന് ഭാരത് മണ്ഡപത്തിലെത്തിയ ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും അദ്ദേഹം പറഞ്ഞു. ഓരോ പുതിയ വോട്ടര്‍മാരിലേക്കും എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരേണ്ടതുണ്ട്. എല്ലാവരുടെയും വിശ്വാസം നേടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

Abin Sunny

Recent Posts

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

10 mins ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

25 mins ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

46 mins ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

57 mins ago

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

4 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

4 hours ago