Kerala News

ശബരിമലയിലേക്ക് പോകുവാൻ ആഗ്രഹമുണ്ടായിരുന്നില്ല, മറ്റൊരു കാരണം കൊണ്ടു പോകേണ്ടി വന്നതാണ് – ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബിന്ദു അമ്മിണി

രണ്ടു വർഷങ്ങൾക്കു മുൻപാണ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാനുള്ള സുപ്രധാന വിധി വരുന്നത്. ഇന്ത്യൻ ഭരണഘടന പ്രതിനിധാനം ചെയ്യുന്ന ലിംഗ സമത്വത്തിൽ ഊന്നിയ ഉള്ള വിധിയായിരുന്നു ഇത്. തുടക്കത്തിൽ എല്ലാവരും വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് ഇതിന് പിറകിലുള്ള രാഷ്ട്രീയ മുതലെടുപ്പ് സാധ്യതകൾ മുന്നിൽ കണ്ട് രാഷ്ട്രീയക്കാരെല്ലാം തന്നെ പ്ലേറ്റ് മാറ്റി. വിധിയെ സ്വാഗതം ചെയ്തവർ ഒന്നൊന്നായി വിധിയെ എതിർക്കുവാൻ തുടങ്ങി. ഇപ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കം വിധിക്ക് എതിരാണ് എന്ന് വേണമെങ്കിൽ പറയാം.

- Advertisement -

ശബരിമലയിൽ ആദ്യമായി കയറിയ സ്ത്രീകൾ എന്ന ബഹുമതി ബിന്ദു അമ്മിണി, കനകദുർഗ എന്നിവരുടെ പേരിലാണ്. അഭിമാനകരമായ നേട്ടമാണ് ഇവർ കൈവരിച്ചത് എങ്കിലും തുടർന്നങ്ങോട്ട് ഇവരുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. സാമൂഹികമായും രാഷ്ട്രീയമായും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇരുവർക്കും നേരിടേണ്ടിവന്നത്. ഇവർക്ക് മാത്രമല്ല ഇവരുടെ കുടുംബത്തിനും കുട്ടികൾക്കും എല്ലാം പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ഇപ്പോൾ ഈ വിഷയത്തിൽ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബിന്ദു അമ്മിണി.

ശബരിമലയിൽ കയറുവാൻ തനിക്ക് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല. സംഘപരിവാർ അഴിഞ്ഞാട്ടം കണ്ടപ്പോൾ, അവർക്ക് ഒരു മറുപടി കൊടുക്കാൻ വേണ്ടി മാത്രമാണ് ശബരിമലയിൽ കയറുവാൻ തീരുമാനിച്ചത്. വിശ്വാസികളെ വ്രണപ്പെടുത്താൻ ആയിരുന്നില്ല, മറിച്ച് സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുവാൻ ആയിരുന്നു താൻ അങ്ങനെ തീരുമാനിച്ചത് എന്നും ബിന്ദു അമ്മിണി വെളിപ്പെടുത്തുന്നു.

ഒരു പ്രാവശ്യം ശബരിമലയിൽ പോയി, വിധി നടപ്പായി, ഇനി അങ്ങോട്ട് പോകേണ്ട ആവശ്യമില്ല എന്നും ബിന്ദു അമ്മിണി പറയുന്നു. ശബരിമലയിൽ കയറിയ ദിവസം മുതൽ തനിക്ക് വലിയ രീതിയിലുള്ള സാമൂഹിക ബുദ്ധിമുട്ടുകളാണ് സംഘപരിവാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്നും ഇതിനെതിരെ പലതവണ പോലീസിൽ പരാതി നൽകിയിട്ടും ഇതിനെതിരെ ഫലപ്രദമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്നും ബിന്ദു അമ്മിണി കുറ്റപ്പെടുത്തുന്നു. ബിന്ദു അമ്മിണിയുടെ ഈ പ്രസ്താവന പുറത്തുവന്നതോടെ നിരവധി ആളുകളാണ് അവർക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. പതിവുപോലെ, പ്രതിഷേധക്കാരുടെ സംസ്കാരം നല്ല രീതിയിൽ തെളിയിക്കുന്ന തരത്തിലാണ് കമൻറുകൾ ചെയ്യുന്നത്.

Athul

Recent Posts

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

39 mins ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

1 hour ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

4 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

5 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

16 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

17 hours ago