കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് താരം അനൂപ് കൃഷ്ണയുടെ വിവാഹം . ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും അനൂപും ഒന്നിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആയിരുന്നു പങ്കെടുത്തത്. ഇതിന്റെ വീഡിയോ വൈറല്‍ ആയിരുന്നു.
തുടര്‍ന്ന് നടത്തിയ പാര്‍ട്ടിയില്‍ നിരവധി പേര് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തി. ബിഗ് ബോസ് താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ ബിഗ്ബോസ് സീസണ് ത്രീയിലെ എല്ലാ മത്സരാര്‍ത്ഥികളും ഇവിടെ എത്തിയിരുന്നില്ല. ഫിറോസ്, സജ്ന, മണിക്കുട്ടന്, സന്ധ്യ മനോജ്, ഋതുമന്ത്ര ഇവരെല്ലാം ആയിരുന്നു വിവാഹവിരുന്നില്‍ പങ്കെടുത്തത്. ഇവിടെ നിന്നുള്ള താരങ്ങളുടെ നിരവധി വീഡിയോകളും പുറത്തുവന്നു. അതേസമയം ഏറെ നാളുകള്‍ക്കു ശേഷമാണ് ഇവരെല്ലാം ഇങ്ങനെ ഒത്തുകൂടുന്നത്.
ബിഗ് ബോസ് സീസണ് ത്രീയിലെ ശക്തമായ ഒരു മത്സരാര്‍ത്ഥി ആയിരുന്നു അനൂപ് കൃഷ്ണന്. നേരത്തെ പരമ്പരകളില്‍ നായകനായി അനൂപ് എത്തിയിരുന്നെങ്കിലും ബിഗ്ബോസില്‍ എത്തിയതിനു ശേഷമാണ് ഈ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയില്‍ നിന്ന് പുറത്തുവന്ന അനൂപിന് നിരവധി അവസരം ലഭിച്ചു.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന പരിപാടി അവതരിപ്പിക്കുന്നത് അനൂപ് കൃഷ്ണനും സുചിത്രയും ചേര്‍ന്നാണ്. അവതരണത്തില്‍ മുന്നിലാണ് അനൂപ്. താന്‍ നല്ലൊരു അവതാരകന് കൂടിയാണെന്ന് ഇതിലൂടെ അനൂപ് തെളിയിച്ചു.