ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ശാലിനി. പുറത്തുവന്നശേഷം സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന ശാലിനി ഇടയ്ക്കിടെ ഓരോ പോസ്റ്റ് പങ്കുവെച്ച് എത്താറുണ്ട്. എന്നാല്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത് കൂടിയതോടെ ശാലിനിയെ വിമര്‍ശിച്ചും ചിലര്‍ എത്തിയിരുന്നു, അതൊന്നും മൈന്‍ഡ് ചെയ്യാതെ തന്റെ സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ആരാധകരെ അറിയിക്കാറുണ്ട് ഈ താരം. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തുക്കള്‍ ആയ അഖിലിന്റെയും സുചിത്രയുടെയും ജീവിതത്തിലെ വലിയൊരു സന്തോഷമാണ് ശാലിനി ഇപ്പോള്‍ പങ്കുവെച്ചത് , താരത്തിന്റെ പോസ്റ്റിനു താഴെ കമന്റ് കുറച്ച് ബിഗ് ബോസ് താരങ്ങളും എത്തിയിട്ടുണ്ട് .
സര്‍പ്രൈസ് പൊട്ടിക്കാതെ ഇത്രേം നാള് ഞാന്‍ രഹസ്യമാക്കി വെച്ചു. മീന്‍അവിയല്‍ വെച്ച് കൊടുത്തിട്ടായാലും രണ്ടാളേം കുപ്പീലാക്കണം. എന്റെ സുഹൃത്തുക്കളെ കുറിച്ച് ഒരു സന്തോഷ വാര്‍ത്ത പങ്കുവെക്കുവാനാണ് ഇന്നത്തെ എന്റെ പോസ്റ്റ്. ഞങ്ങള്‍ ഇപ്പഴത്തെ ഒരു സാഹചര്യം വെച്ച് കട്ട ഫ്രണ്ട്സ് ആണ് ട്ടാ. പക്ഷേ അതുകൊണ്ട് പറയണതല്ല. സുഹൃത്തുക്കള്‍ രണ്ട് പേരും രണ്ട് മികച്ച ചിത്രങ്ങളുടെ ഭാഗമായ സന്തോഷ വാര്‍ത്തയാണ് എനിക്ക് പ്രിയപ്പെട്ടവരോട് പറയാനുള്ളത്.
അഖി ഒരു സുപ്രധാന വേഷത്തിലെത്തുന്ന ‘കാക്കിപ്പ’െ എന്ന ചിത്രം നമ്മുടെ എല്ലാവരുടെയും ആശംസകളും പ്രാര്‍ത്ഥനകളും പോലെ തന്നെ വിജയത്തിലേക്ക് കുതിക്കുന്നു. സുചി നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും വലിയ ഒരു സര്‍പ്രൈസ് നമ്മളോട് പറയാതെ മാറ്റിവെച്ചിരിക്കുകയാണ്. രസതന്ത്രം സിനിമയിലെ ഇന്നസെന്റ് ചേട്ടന്റെ അവസ്ഥയാണ് എനിക്ക്, ഇതൊന്ന് എല്ലാവരോടും വിളിച്ച് പറഞ്ഞ് ഈ രഹസ്യം സൂക്ഷിച്ചു വെക്കുമ്പോഴുള്ള വീര്‍പ്പുമുട്ടല്‍ ഒന്ന് ഒഴിവാക്കാന്‍ പാട് പെടുകയാണ് ഞാന്‍.
ആവോളം കാത്തില്ലേ, ഇനി വേവോളം കൂടി ഒന്ന് കാക്കാം അല്ലേ ഫ്രണ്ട്സ്? എന്തായാലും സുചിക്കും അഖിക്കും 2023 പൊളി വര്‍ഷം ആവുമെന്ന് എനിക്കുറപ്പായി. ‘സിനിമ ‘ ഈ പറഞ്ഞ പോലെ അത് സംഭവിക്കണത് നമ്മടെ നല്ല സമയത്താവണം. അങ്ങനെ ഒരു നാള് നമുക്കും വരും. അഖി, പഞ്ചാര കൊറേ കലക്കി ചായ ഇട്ട് തന്നതാ ഞാന്‍ സ്മരണ വേണം ട്ടാ. സുചി. അപ്പൊ അങ്ങനെ ആവട്ടെ, രഹസ്യം ഇനിയും സൂക്ഷിച്ച് വെക്കാന്‍ എന്റെ കുഞ്ഞ് ഹൃദയത്തിന് ത്രാണി ഉണ്ടെന്നു തോന്നുന്നില്ല. അടുത്ത പോസ്റ്റില്‍ ഞാന്‍ മിക്കവാറും അത് പൊട്ടിക്കും. അതുകൊണ്ട് ഇടക്കൊരു പ്രോണ്‍സ് ബിരിയാണി ഉണ്ടാക്കി വെച്ച് വിളിച്ചാല്‍ നിനക്ക് കൊള്ളാം. ധൈര്യം കൈ ചോര്‍ന്നു പോവാതെ ഉറച്ച ആത്മവിശ്വാസത്തോടെ കാത്തിരുന്നതിന് കാലം നിങ്ങള്‍ക്ക് തന്ന നല്ല സമയം താരം കുറിച്ചു.