Film News

എനിക്കും കയറണം, ഞാന്‍ ഭക്ഷണം ഉണ്ടാക്കാന്‍ മാത്രം വന്നതല്ലല്ലോ; ടാസ്‌കില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ കുറിച്ച് ലക്ഷ്മി പ്രിയ

ഇത്തവണ കുറച്ച് കടുപ്പമേറിയ ടാസ്‌ക്കുകള്‍ ആണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് കൊടുക്കുന്നത്. ബഹിരാകാശ പേടകം എന്ന ടാസ്‌ക് ഏറ്റവുമൊടുവില്‍ ഇവര്‍ക്ക് കൊടുത്തത്. ഈ പേടകത്തില്‍ കയറി കഴിഞ്ഞാല്‍ ഭക്ഷണം , വെള്ളം ഒന്നും തന്നെ ഉണ്ടാവില്ല. എന്നാല്‍ കയറിയ പലരും പെട്ടെന്നു തന്നെ ഇറങ്ങുകയായിരുന്നു. ബ്ലെസിയാണ് ഏറ്റവും കൂടുതല്‍ സമയം പേടകത്തില്‍ ഇരുന്നത്. ഇതിനിടെ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവരും ഉണ്ട്.

- Advertisement -

ലക്ഷ്മി പ്രിയയ്ക്കും സൂരജിനും ഈ ടാസ്‌കില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പേടകം ടാസ്‌കില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിട്ടും പങ്കെടുക്കാനാകാത്തതിന്റെ വിഷമം ലക്ഷ്മിപ്രിയ പറയുന്നുണ്ടായിരുന്നു. എനിക്കും കയറണം, ഞാനും ഭക്ഷണം ഉണ്ടാക്കാന്‍ മാത്രം വന്നതല്ലല്ലോ, ഗെയിം കളിക്കലല്ലേ ടാസ്‌ക് എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. സൂരജിനും പേടകം ടാസ്‌കില്‍ പങ്കെടുക്കണമെന്ന് മോഹം ഉണ്ടായിരുന്നു.


എന്നാല്‍ അവസാന ടേണില്‍ പേടകത്തില്‍ കയറി മത്സരിക്കാന്‍ ആരാണ് എന്ന് നറുക്കിട്ട് കണ്ടെത്തുകയായിരുന്നു. സൂരജും നവീനുമായിരുന്നു കുറി വീണത്. ഇവരിലാര് എന്ന് കണ്ടെത്താനായി നടത്തിയ മത്സരത്തില്‍ സൂരജ് തുടക്കത്തില്‍ തന്നെ പരാജയം സമ്മതിക്കുകയായിരുന്നു. ഇതോടെ നവീനാണ് പേടകത്തില്‍ കയറാന്‍ അവസരം കിട്ടിയത്. എന്നാല്‍ നവീന്‍ പേടകത്തില്‍ കയറി നാല്‍പ്പത്തിയഞ്ചു മിനിറ്റുകള്‍ക്കകം വീക്ക്‌ലി ടാസ്‌കിന്റെ സമയവും കഴിഞ്ഞിരുന്നു.

Anusha

Recent Posts

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

5 mins ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

11 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

12 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

12 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

12 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

12 hours ago