Social Media

സൂര്യയും സൂര്യയുടെ പ്രണയവും ഫേക്ക് ആണ്; ബിഗ് ബോസില്‍ നിന്നും പൊട്ടിത്തെറിച്ച് സജിന

ശക്തമായ മത്സരം ആണ് ബിഗ് ബോസില്‍ നടക്കുന്നത്. ഷോ അമ്പത് എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ത്ഥികളെക്കുറിച്ച് ഷോയ്ക്ക് അകത്തും പുറത്തും ഉള്ളവര്‍ക്ക് ഏകദേശം ഒരു ധാരണ ആയിരിക്കുകയാണ്. പലരും ബിഗ് ബോസില്‍ പിടിച്ചുനില്‍ക്കാന്‍ തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുന്നുണ്ട്. ഇതിനിടെ ചില അടിയും വഴക്കും നടന്നിരുന്നു. കഴിഞ്ഞ ദിവസവും മോര്‍ണിംഗ് ആക്ടിവിറ്റിക്കിടെ ചില വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. സൂര്യയും സജിനയും തമ്മിലാണ് ഈ അടി നടന്നത്.

- Advertisement -

ഈ സീസണില്‍ ടൈറ്റില്‍ വിന്നര്‍ ആയില്ലെങ്കിലും പ്രേക്ഷക മനസുകളില്‍ സ്ഥാനം നേടി പുറത്തേക്ക് പോകുന്നവര്‍ ആരായിരിക്കും, തലകുനിച്ച് മടങ്ങേണ്ടവര്‍ ആരായിരിക്കും എന്ന് പറയാനായിരുന്നു ബിഗ് ബോസ് നല്‍കിയ നിര്‍ദ്ദേശം. ഇതില്‍ സജിന തന്നെ ആദ്യം കയറി വന്ന് സൂര്യയുടെ പേര് പറയുകയായിരുന്നു. തലക്കുനിക്കേണ്ടി വരുന്നത് സൂര്യയാണ് എന്ന തരത്തിലാണ് സജിന പറഞ്ഞത്. അതേസമയം നേട്ടമുണ്ടാക്കുന്ന ആളായി അടുത്ത സുഹൃത്തായ മണിക്കുട്ടന്റെ പേര് ആണ് സജിന പറഞ്ഞത്.

സൂര്യ ശരിക്കും ഇങ്ങനെ അല്ലെന്ന് സജിന പറയുന്നു. ഞങ്ങള്‍ക്ക് നേരത്തെ സൂര്യയെ പരിചയം ഉണ്ട്. അവിടെ നിന്നെല്ലാം കണ്ട സൂര്യ അല്ല ഇവിടെ ബിഗ് ബോസില്‍ ഉള്ളത്. ഒരു ഗെയിമ് എങ്ങനെ കളിക്കണം എന്ന് സൂര്യക്ക് നന്നായി അറിയാം. അതില്‍ വിജയിക്കാന്‍ സൂര്യ എന്തും ചെയ്യും, അതാണ് ഇപ്പോള്‍ സൂര്യ ചെയ്ത് കൊണ്ടിരിക്കുന്നത് സജിന പറയുന്നു.

മാത്രമല്ല സൂര്യ മോഡേണ്‍ ഡ്രസുകള്‍ ഇവിടെ ധരിക്കാത്തതിനെക്കുറിച്ചും സജിന പറഞ്ഞു. സൂര്യ മോഡേണ്‍ ഡ്രസുകള്‍ ഇവിടെ ധരിക്കാറില്ല , എന്നാല്‍ പുറത്ത് സൂര്യ അത്തരം വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. ഒരിക്കല്‍ ഇതേകുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ ഇത് കുടുംബ പ്രേക്ഷകര്‍ കാണുന്ന ഷോയല്ലെ എന്നായിരുന്നു സൂര്യയുടെ മറുപടി.

ഇത് കേട്ടതിന് പിന്നാലെ സൂര്യ പൊട്ടിക്കരയുകയായിരുന്നു. താന്‍ നാടന്‍ ഡ്രസ് മാത്രമല്ല മോഡേണ്‍ ഡ്രസിട്ടും ഞാന്‍ ഇവിടെ ധരിച്ചിട്ടുണ്ടെന്ന് സൂര്യ പറഞ്ഞു. കുറച്ച് വൃത്തിയായിട്ട് നടക്കുക എന്നത് നമ്മുടെ കടമയാണെന്ന് സൂര്യ പറഞ്ഞു.

 

Anusha

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

41 mins ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

6 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

16 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

16 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

16 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

17 hours ago