Social Media

ഇത്തവണ ബിഗ് ബോസില്‍ നിന്നും പുറത്തുപോവുക രമ്യയും സൂര്യയും എന്ന് സോഷ്യല്‍ മീഡിയ

ബിഗ് ബോസ് സീസണ്‍ മൂന്നില്‍ ശക്തമായ മത്സരാര്‍ത്ഥികള്‍ തന്നെയാണ് നിലവില്‍ ഷോയില്‍ ഉള്ളത്. ഇനി ഷോ അവസാനിക്കാന്‍ കുറച്ചും ദിവസം കൂടിയെ ഉള്ളു. അതേസമയം ആരായിരിക്കും വിന്നര്‍ എന്നത് സംബന്ധിച്ച ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. ഇപ്പോള്‍ ഇനി ആരായിരിക്കും ഷോയില്‍ നിന്നും അടുത്തത് പുറത്തുപോവുക എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇതില്‍ രമ്യയുടെയും സൂര്യയുടെയും പേരാണ് പ്രേക്ഷകര്‍ വിളിച്ചു പറയുന്നത്.

- Advertisement -

രമ്യ, സൂര്യ, റംസാന്‍, റിതു, സായി വിഷ്ണു, മണിക്കുട്ടന്‍ തുടങ്ങിയവരാണ് ഇത്തവണ എവിക്ഷന്‍ ലിസ്റ്റിലുളളത്. കഴിഞ്ഞ ആഴ്ചത്തെ എവിക്ഷന്‍ എപ്പിസോഡ് ആരെയും പുറത്താക്കാതെയാണ് കടന്നുപോയത്. കിടിലം ഫിറോസ്, അനൂപ്, നോബി എന്നിവരാണ് ഇത്തവണ എവിക്ഷനില്ലാത്തവര്‍. രമ്യയും സൂര്യയും ആയിരുന്നു കഴിഞ്ഞ ദിവസം പുറത്ത് പോവും എന്ന് കരുതിയത്. എന്നാല്‍ കഴിഞ്ഞ തവണ ആരെയും പുറത്താക്കിയിരുന്നില്ല. ഇപ്പോള്‍ ഇതില്‍ ഈ രണ്ട് പേരും ഈ ആഴ്ച പുറത്തുപോവും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അല്ലെങ്കില്‍ ഇവരില്‍ ഒരാള്‍ പോവും എന്നും പ്രേക്ഷകര്‍ പറയുന്നു.

ഷോ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇത്തവണ എന്തായാലും ഒരു മല്‍സരാര്‍ത്ഥി പുറത്താവുമെന്നാണ് അറിയുന്നത്. ലാലേട്ടന്‍ തന്നെ പുതിയ പ്രൊമോ വീഡിയോയില്‍ ഇത് പറഞ്ഞിരുന്നു. ഒരാളോ അല്ലെങ്കില്‍ രണ്ടാളോ ചിലപ്പോ ഷോയില്‍ നിന്നും ഈ ആഴ്ച പുറത്തുപോയേക്കാം, എന്നാണ് ലാലേട്ടന്‍ പറഞ്ഞത്. ഇത് ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍.

അതേസമയം ഡിംപല്‍ വന്നതോടെ ബിഗ് ബോസ് വീട്ടില്‍ ഒച്ചയും ബഹളവുമൊക്കെ വന്നിട്ടുണ്ട്. ഡിംപല്‍ പോയത് സഹമത്സരാര്‍ത്ഥികളെ സംങ്കടത്തില്‍ ആക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡിംപല്‍ തിരിച്ചുവന്നതാണ് പലരുടെയും പ്രശ്‌നം. ഇത് കഴിഞ്ഞ ദിവസം ഫിറോസും ടീമും ചേര്‍ന്ന് പറയുകയും ചെയ്തിരുന്നു.

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

27 mins ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

43 mins ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

56 mins ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

1 hour ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

2 hours ago