Social Media

അഡോണിയെ മിസ് ചെയ്യുന്നില്ലേ ?; മനസ് തുറന്ന് ബിഗ് ബോസ് താരം എയ്ഞ്ചല്‍ തോമസ്

ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന് ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് ഏഞ്ചല്‍ തോമസ്. ചുരുങ്ങിയ സമയം കൊണ്ട് മറ്റുള്ളവരുമായി നല്ല കൂട്ട് ആവാന്‍ ഏഞ്ചലിന് കഴിഞ്ഞിട്ടുണ്ട്. എല്ലാവരുമായി സംസാരിച്ച് നടക്കുന്ന ഒരു പ്രകൃതമായിരുന്നു ഏഞ്ചലിന്റേത്. ഇതിനിടെ ഏഞ്ചല്‍ അഡോണി പ്രണയവും ഷോയില്‍ അരങ്ങേറിയിരുന്നു.

- Advertisement -

മണിക്കുട്ടനെ ലക്ഷ്യമിട്ട് വന്ന ഏഞ്ചല്‍ ഷോയില്‍ എത്തിയപ്പോള്‍ പ്രണയം പറഞ്ഞത് അഡോണിയോട് ആയിരുന്നു. ഇവരുടെ പ്രണയം പ്രേക്ഷകര്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നാണ് താരം പറയുന്നത്.

ഷോയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ബിഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞാണ് താരം ഇപ്പോള്‍ എത്തിയത്. വര്‍ക്ക് കാരണമുള്ള സമയം കുറവ് മൂലമാണ് ഷോ കാണാത്തത്. അതുപോലെ തന്നെ ആര് കപ്പടിക്കും എന്നത് പ്രവചിക്കാന്‍ കഴിയില്ലെന്നും എയ്ഞ്ചല്‍ പറയുന്നുണ്ട്. ഇത്രയും നാള്‍ മണിക്കുട്ടന്‍ ചേട്ടന്റെ പേരാണ് ഉയര്‍ന്ന് കേട്ടത്. ഇപ്പോള്‍ എല്ലാവരു മികച്ച പ്രകടനമാണ് അവിടെ കാഴ്ച വെയ്ക്കുന്നത്.

പിന്നാലെ അഡോണിയെക്കുറിച്ചും താരം പറയുന്നു. അഡോണിയെ മിസ് ചെയ്യുന്നുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി . പിന്നാലെ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

പതിനെഴാമത്തെ മത്സരാര്‍ഥിയായിട്ടാണ് ഏയ്ഞ്ചല്‍ തോമസ് ബിഗ് ബോസിലേക്ക് എത്തിയത് . മോഡലും ആങ്കറുമൊക്കെയായ ഏയ്ഞ്ചല്‍ തോമസ് ഒരു അദ്ധ്യാപിക കൂടിയാണ്. പേഴ്സണാലിറ്റി ഡെവലപ്പ്മെന്റില്‍ അധ്യാപനം നടത്തുന്ന ഏഞ്ചല്‍ എലിമിനേഷന്‍ നോമിനേഷനില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 3 അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 14 പേരുമായി ആരംഭിച്ച ഷോയില്‍ ഇപ്പേള്‍ 12 ആളുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. സീസണ്‍ 3 ലെ ശക്തരായ 12 മത്സരാര്‍ഥികളാണ് ഇവര്‍. 10ആഴ്ചകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇനി ആരാണ് ഹൗസില്‍ നിന്ന് പുറത്ത് പേകുന്നതെന്ന് അറിയാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

 

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

8 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

8 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

9 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

9 hours ago