Social Media

കാലുകള്‍ കാണിച്ചുള്ള വസ്ത്രധാരണയാണ് പലരുടെയും പ്രശ്‌നം; വസ്ത്രത്തെക്കുറിച്ചുള്ള സംസാരം വേണ്ട എന്ന് ബിഗ് ബോസിലെ പുരുഷന്മാരോട് ഡിംപല്‍ ഭാല്‍

ആദ്യ എപ്പിസോഡില്‍ തന്നെ മികച്ച പ്രതികരണം ആണ് ബിഗ് ബോസിന് ലഭിച്ചത്. മൂന്നാം സീസണിലെ ചുണക്കുട്ടികളെ പുറം ലോകം ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വിളിച്ച് പറഞ്ഞ പലരും ഷോയില്‍ എത്തിയിരുന്നില്ല. എന്നാല്‍ പരിചയം ഇല്ലാത്ത മുഖങ്ങളും ഇത്തവണത്തെ ഷോയില്‍ ഉണ്ട്.  ആദ്യ ദിവസം തന്നെ മത്സരാര്‍ഥികള്‍ തമ്മില്‍ കൊമ്പ് കോര്‍ക്കുന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്നത്തെ എപ്പിസോഡിന്റേതായി പുറത്ത് വന്ന വീഡിയോയില്‍ ഡിംപല്‍ ഭാലും മറ്റ് താരങ്ങളും ഒന്നിച്ചിരുന്ന് സംസാരിക്കുന്നതാണ് കാണിക്കുന്നത്.

- Advertisement -

മറ്റുള്ള വ്യക്തികളില്‍ നിന്നും സംസാരത്തിലും, വസ്ത്രരീതിയിലും, എല്ലാം വ്യത്യസ്തമായ ഒരു മത്സരാര്‍ത്ഥിയാണ് ഡിംപല്‍. ബിഗ് ബോസിന്റെ എന്‍ട്രിയില്‍ തന്നെ ഡിംപല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതില്‍ താരത്തിന്റെതായി എടുത്ത് പറയേണ്ടത് ഇടതൂര്‍ണ മുടി തന്നെയാണ്. ആദ്യ കാഴ്ച്ചയില്‍തന്നെ താരത്തിന്റെ മുടിക്ക് ആരാധകര്‍ ഏറെയാണ്.

എന്നാല്‍ താരത്തിന്റെ വസ്ത്രരീതിക്ക് നേരെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കാലുകള്‍ കാണിച്ചുള്ള വസ്ത്രധാരണക്ക് ഇപ്പോള്‍ ബിഗ്് ബോസിനുള്ളിലും വിമര്‍ശനം വന്നിരിക്കുകയാണ് മുഹമ്മദ് റംസാനാണ് ആ കൊച്ച് പാന്റിടാന്‍ മറന്ന് പോയെന്ന കാര്യം ഡിംപലിനോട് പറഞ്ഞത്. എന്നാല്‍ ഇത് ഇഷ്ടപ്പെടാതെ വന്നതോടെ ഡിംപല്‍ ദേശ്യപ്പെടുകയായിരുന്നു. താന്‍ ഒരു തമാശയായി പറഞ്ഞതാണെന്ന് മുഹമ്മദ് റംസാന്‍ പറഞ്ഞെങ്കിലും അത് തനിക്കത് കൊമഡിയായി കാണാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു.

പിന്നീട് ബിഗ് ബോസ് പുരുഷന്മരാര്‍ക്ക് ഒരിക്കലും വസ്ത്രം എന്താണെന്നുള്ളതിനെ കുറിച്ച് ആരും അഭിപ്രായം പറയരുതെന്ന താക്കീതും ഡിംപല്‍ നല്‍കി. വീഡിയോയില്‍ നിന്നാണ് പുതിയ എപ്പിസോഡിനെക്കുറിച്ച് സൂചന ലഭിച്ചത്. ഡിംപന്റെ സംസാരം കേട്ട് മറ്റുള്ളവര്‍ പകച്ച് നില്‍ക്കുന്നതും വീഡിയോയില്‍ ഉണ്ട്.
പ്രെമോ വീഡിയോ പുറത്ത് വന്നതോടെ ആരാധകരും അടുത്ത എപ്പിസോഡ് കാണാനുള്ള ആകാംഷയിലാണ്. ഈ എപ്പിസോഡ് സ്‌ക്രീനില്‍ എത്താന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

അതേസമയം ചിരിച്ച മുഖവുമായി വന്ന ഡിംപിന്റെ ജീവിതത്തിന്റെ പിന്നിലെ ചില
കഥകളും താരം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തന്റെ ജീവിതത്തിന്റെ കുറച്ച് സമയം ചിലവഴിച്ചത് ക്യാന്‍സറിനോടുള്ള പോരാട്ടത്തിനാണെന്ന് ഡിംപി പറഞ്ഞിരുന്നു, എന്നാല്‍ ഇതിനെയല്ലാം അതിജീവിച്ചാണ് ഇന്ന് താരം തലയുയര്‍ത്തി നില്‍ക്കുന്നത്.

ബിഗ് ബോസ് ഹൗസില്‍ പ്രവേശിക്കുന്നതിന് മുന്‍പ്, തന്നെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുന്നതിനിടെയാണ് ബാല്യകാലത്ത് നേരിടേണ്ടി വന്ന വെല്ലിവിളികളെ കുറിച്ച് ഡിംപല്‍ മനസ് തുറന്നത്.

12ാം വയസ്സിലാണ് ഡിംപിന് ക്യാന്‍സര്‍ ബാധിക്കുന്നത്. നട്ടെല്ലിന് പിടിപ്പെട്ടതോടെ നട്ടെല്‍ അലിഞ്ഞ് പോകുകയായിരുന്നു. മൂന്ന് വര്‍ഷം ഈ രോഗം ഉണ്ടായിരുന്നു. പിന്നീട് ഇതിനയെല്ലാം അതിജീവിച്ച് വരുകയായിരുന്നു. ആ ഘട്ടങ്ങളിലും തളരാതെ ചിരിച്ച് കൊണ്ടാണ് ക്യാന്‍സറിനെ നേരിട്ടത്.

Anusha

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

2 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

5 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

5 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

6 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

7 hours ago