Bigboss

ലാലേട്ടന്‍ വരുമ്പോള്‍ ജിന്റോയെ ഒന്ന് പൊക്കി വെക്കണം.ജിന്റോയെ തുറന്നു വിടണം.ബിഗ്ബോസ് മടുക്കുന്നു

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജിന്റോ.ഇതിനോടകം തന്നെ നിരവധി ആരാധകർ താരത്തിന് ഉണ്ട്.ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ജിന്റോയ്ക്ക് ആത്മവിശ്വാസം നല്‍കേണ്ടതിനെക്കുറിച്ച് ആരാധകന്‍ പറഞ്ഞത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.ഈ സീസണില്‍ ബിഗ്ബോസിനെ ഇനി എങ്ങനെ ഇന്ററസ്റ്റിംഗ് ആക്കാം ( മൈ പിഒവി). ഇന്നലെ രാവിലെ മുതലേ ലൈവ് കാണാന്‍ തുടങ്ങിയതാ. നോമിനേഷന്‍ സമയത്തും ഡിബേറ്റ് സമയത്തും മാത്രം 18 കെ to 23 കെ വ്യൂവേഴ്‌സ്. ബാക്കി എല്ലാ സമയത്തും 12 കെ, 13കെ, 11കെ എന്നിങ്ങനെ മാത്രം. സിബിന്‍ ഉള്ള സമയത്ത് 40കെയുടെ മുകളില്‍ വരെ പോയ സമയമുണ്ട്.

- Advertisement -

ബിഗ് ബോസ് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇപ്പോള്‍ അവിടെ കണ്ടന്റ് കുറച്ചെങ്കിലും കൊണ്ട് വരുന്നത് ജിന്റോയാണ്. പക്ഷെ ജിന്റൊക്ക് ഈയിടെ ഒരു ആത്മവിശ്വാസ കുറവുണ്ട്, അത് കൊണ്ട് തന്നെ പ്രതികരിക്കേണ്ട പലസ്ഥലത്തും ജിന്റോ മൗനം പാലിക്കുന്നത് കാണാം. ഇത് കാരണം അവിടെ ഒരു കണ്ടന്റിനുള്ള ചാന്‍സ് നഷ്ടപ്പെടുകയും ഇത് കാരണം പ്രേക്ഷകര്‍ക്ക് ഒരു മടുപ്പും അനുഭവപ്പെടുന്നുണ്ട്.ഇതിനു ഒരു പരിധി വരെ ബിഗ് ബോസ് തന്നെയാണ് കാരണം. ബിബിയുടെ മുമ്പത്തെ രീതി കണ്ടാലറിയാം നല്ലോണം കളിക്കുന്ന മത്സരാര്‍ത്ഥികളെ മറ്റുള്ളവരുടെ മുമ്പില്‍ താഴ്ത്തികെട്ടുക എന്നിട്ട് അവരെ പൊക്കി കൊണ്ട് വന്ന് ഫൈനല്‍ 5 വരെ എത്തിക്കുക എന്ന്, പക്ഷെ ഇന്ന് ജിന്റോയില്ലാതെ ബാക്കിയുള്ളവര്‍ കണ്ടന്റ് ഉണ്ടാക്കാത്തിടത്തോളം ആ തന്ത്രം പരാജയം ആവും. അതിനാല്‍ ഇനി ബിഗ ്‌ബോസ് ജിന്റോയെ തുറന്നു വിടുകയാണ് വേണ്ടത്. സ്‌പെയ്‌നിലെ കാള പോര് പോലെ അങ്ങ് തുറന്ന് വിടുക, മത്സരാര്‍ത്ഥികള്‍ തളക്കാന്‍ വരട്ടെ.
അതിന് വേണ്ടത് ബിബിയുടെ സപ്പോര്‍ട്ട് ആണ്. മറ്റുള്ളവരുടെ മുമ്പില്‍ ബിഗ് ബോസ് ജിന്റോയെ മാനിക്കുണ്ടെന്ന് അവര്‍ക്കും തോന്നണം. വീക്കെന്‍ഡ് എപ്പിസോഡിലും ലാലേട്ടന്‍ വരുമ്പോള്‍ ജിന്റോയെ ഒന്ന് പൊക്കി വെക്കണം അത് കാണുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുകയും അത് കാണുമ്പോള്‍ കൂടെയുള്ളവര്‍ക്ക് ജിന്റോ നല്ലോണം കളിക്കുന്നുണ്ട് എന്ന് മനസ്സിലാവുകയും അവിടെ ഒരു മത്സരമുണ്ടാവുകയും ചെയ്യും.

അല്ലാതെ ടാസ്‌കില്‍ ഫിസിക്കല്‍ അസോള്‍ട്ട് ഉണ്ടായാല്‍ ഞാന്‍ ഡിസ്‌ക്വാളിഫൈ ചെയ്യും എന്ന് റസ്മിന്‍ പറഞ്ഞതിനോടൊന്നും തീരെ യോജിക്കുന്നില്ല. കഴിഞ്ഞ ആഴ്ചയില്‍ ജിന്റോയല്ല മുടി വലിച്ചതെന്ന് ബിഗ് ബോസ് വീക്കെന്‍ഡ് എപ്പിസോഡില്‍ അന്നൗന്‍സ് ചെയ്തിരുന്നെങ്കില്‍ ഈ ആഴ്ച ഇത്ര മടുപ്പ് വരില്ലായിരുന്നു. ഇതിപ്പോള്‍ ഇനിയൊന്നും പ്രതീക്ഷിക്കമാനില്ലാത്തത് പോലെ. ഇവര്‍ എന്തൊക്കെ അനീതി കാണിച്ചാലും വീക്കെന്‍ഡ് എപ്പിസോഡ് വരുമ്പോഴുള്ള ത്രില്ല് ഇനിയുണ്ടാവില്ല. ഉറപ്പാണ് ബിഗ് ബോസ് ജിന്റോയെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് എന്ന് ജിന്റൊക്ക് തോന്നിയാല്‍ പിന്നെ അവന്റെ ആത്മവിശ്വാസം കൂടുകയും കളി മാറുകയും ചെയ്യും.അല്ലെങ്കിലിത് പട്ടിയെയും കളിപ്പിച്ചു, പേനും നോക്കി, വാഴ തോട്ടത്തിലിരുന്ന് സല്ലപിക്കുന്ന ഒരു നനഞ്ഞ പടക്കം പോലെയുള്ള ഒരു സീസണ്‍ ആവും. വേറെ ആര് തെറ്റ് ചെയ്താലും എത്തമിടല്‍ അല്ലെങ്കില്‍ പാട്ട് പാടല്‍ പക്ഷെ ജിന്റോക്കുള്ള ശിക്ഷ മൂന്ന് ദിവസം പാത്രം കഴുകല്‍ അല്ലെങ്കില്‍ മൊത്തം ക്ലീന്‍ ചെയ്യല്‍ ഇങ്ങനെയുള്ള വേര്‍തിരിവുകള്‍ ബിഗ് ബോസ് തന്നെ നിര്‍ത്തിച്ചാല്‍ ജിന്റൊക്കും കാണുന്നവര്‍ക്കും അതൊരു ആശ്വാസമാവും. ഐപിഎല്‍ മത്സരങ്ങളും ഇനി അവസാന ഘട്ടത്തിലേക്ക് പോവുകയാണ്, മാത്രമല്ല നല്ല ത്രില്ലിംഗ് ഗെയിംസും ആണ് ഇപ്രാവശ്യം.

 

Anusha

Recent Posts

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

5 hours ago

ജാസ്മിനെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗബ്രിയെ പുറത്താക്കിയത്.മറുപടി നൽകി ഗബ്രി

ജാസ്മിന് കപ്പ് നൽകാൻ വേണ്ടി മനപ്പൂർവ്വം ഗബ്രിയെ പുറത്താക്കിയതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നു.ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഗബ്രി.'ബിഗ് ബോസ്…

5 hours ago

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

6 hours ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

6 hours ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

7 hours ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

10 hours ago