Film News

സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂര്‍വ്വ കാലം ഓര്‍ത്ത് പോയി; വിഷ്ണുവിന്റെ വിജയത്തെ കുറിച്ച് ബിബിന്‍ ജോര്‍ജ്ജ്

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി വി.സി അഭിലാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സബാഷ് ചന്ദ്രബോസ്. സബാഷ് ചന്ദ്രബോസ് തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ കണ്ടപ്പോഴുള്ള അനുഭവത്തെ കുറിച്ചാണ് ഇപ്പോല്‍ ബിബിന്‍ ജോര്‍ജ്ജ് കുറിച്ചത്.

- Advertisement -

തീയറ്ററിലെ കൂട്ടച്ചിരിയും ഒടുവില്‍ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോള്‍ ഞാന്‍ ഞങ്ങളുടെ പഴയ കാലം ഓര്‍ത്ത് പോയി എന്ന് ബിബിന്‍ കുറിച്ചിരിക്കുന്നു. സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ ഞങ്ങള്‍ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂര്‍വ്വ കാലം ഓര്‍ത്ത് പോയി. അവിടെ നിന്ന് ഒരുപാട് ഉയരങ്ങളിലേക്കൊന്നും പോയിട്ടില്ലെങ്കിലും ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാന്‍ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിയ്ക്കുമ്പോള്‍ കണ്ണ് നിറയാതിരിയ്ക്കുന്നതെങ്ങനെയാണെന്നും ബിബിന്‍ കുറിച്ചിരിക്കുന്നു.

ബിബിന്‍ ജോര്‍ജ്ജിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്. ‘ഇത് എഴുതാന്‍ തുടങ്ങുമ്പോള്‍ അല്പം കണ്ണ് നനയുന്നുണ്ട് എനിയ്ക്ക്. ഇന്നലെ സബാഷ് ചന്ദ്രബോസ് ഒരിയ്ക്കല്‍ കൂടി കണ്ടു. വിഷ്ണുവിന്റെ ചന്ദ്രബോസായുള്ള പരകായ പ്രവേശവും ജോണിച്ചേട്ടന്റെ യതീന്ദ്രനും അഭിലാഷേട്ടന്റെ എഴുത്തും സംവിധായക മികവും ഒക്കെച്ചേര്‍ന്ന് ഒരു നെടുമങ്ങാടന്‍ ഗ്രാമത്തിലായിരുന്നു കുറേ നേരം. തീയറ്ററില്‍ ആളുകള്‍ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുകയാണ്. തീയറ്ററിലെ കൂട്ടച്ചിരിയും ഒടുവില്‍ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോള്‍ ഞാന്‍ ഞങ്ങളുടെ പഴയ കാലം ഓര്‍ത്ത് പോയി.’


‘സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ ഞങ്ങള്‍ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂര്‍വ്വ കാലം ഓര്‍ത്ത് പോയി. അവിടെ നിന്ന് ഒരുപാട് ഉയരങ്ങളിലേക്കൊന്നും പോയിട്ടില്ലെങ്കിലും ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാന്‍ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിയ്ക്കുമ്പോള്‍ കണ്ണ് നിറയാതിരിയ്ക്കുന്നതെങ്ങനെ? ആ സൈക്കിളില്‍ ഇനിയും ഞങ്ങള്‍ക്ക് ഒരുപാട് ദൂരം പോകാനുണ്ട്. അതിനുള്ള പ്രചോദനം പ്രേക്ഷകരുടെ ഈ പിന്തുണയാണ്.’

‘വിഷ്ണു നായകനായ സിനിമയാണ് സബാഷ് ചന്ദ്രബോസെങ്കിലും ഈ സിനിമയുടെ വലിയ വിജയത്തിന് എന്നെയും തേടിവരുന്നുണ്ട് ഒരുപാട് വിജയാശംസകള്‍. എന്ത് കൊണ്ടായിരിയ്ക്കും അത്? ആലോചിച്ചപ്പോള്‍ ഒരുത്തരമേ കിട്ടുന്നുള്ളൂ. ഞങ്ങളുടെ കലര്‍പ്പിലാത്ത സൗഹൃദത്തിന് കൂടിയാണ് ആ അഭിനന്ദനങ്ങള്‍. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ ചന്ദ്രബോസിന്റെ കോള്‍ വരികയാണ്. അഭിനന്ദനങ്ങള്‍ ഷെയര്‍ ചെയ്യാനാണ്.’

 

 

Anusha

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

3 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

4 hours ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

4 hours ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

4 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

5 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

5 hours ago