സിനിമയ്ക്ക് പുറത്തും പരസ്പരം സൗഹൃദം കാത്തുസൂക്ഷിക്കുന്ന നിരവധി താരങ്ങളെ നമുക്ക് അറിയാം. അതിപ്പോള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും ഇവര്‍ക്കിടയിലെ സൗഹൃദം അതേപടി ഉണ്ടാവും. നടി മഞ്ജു വാര്യര്‍, ഗീതുമോഹന്‍ദാസ്, സംയുക്ത തുടങ്ങിയവരെല്ലാം അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ പരസ്പര സപ്പോര്‍ട്ടിനെക്കുറിച്ചും സ്നേഹത്തെക്കുറിച്ചെല്ലാം നമ്മുക്ക് അറിയാം. ഇവരുടെ ചങ്ങാതിക്കൂട്ടത്തിലെ മറ്റൊരാളാണ് നടി ഭാവന. ഇടയ്ക്ക് കേരളത്തിലെത്തുന്ന ഭാവന ഇവര്‍ക്കൊപ്പം സമയം ചിലവഴിക്കാനും ശ്രമിക്കാറുണ്ട്. ഭാവനയ്ക്ക് മലയാളത്തില്‍ തന്നെ മറ്റൊരു ഗേങ്ങും കൂടി ഉണ്ട്.
പറഞ്ഞുവരുന്നത് മലയാളത്തിലെ തന്നെ ചില നടിമാരെ കുറിച്ചാണ്. നടി ഭാവനയുടെ അടുത്ത സുഹൃത്തുക്കളാണ് മൃദുല, ശില്പ, സയനോര, രമ്യ നമ്പീശന്, ഷഫ്ന ഇവരെല്ലാം. ഇവരില്‍ ചിലര്‍ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണെങ്കിലും , മറ്റു ചില താരങ്ങള്‍ സിനിമയില്‍ നിന്നും മാറി തങ്ങളുടെതായ തിരക്കിലാണ്. ഇവരുടെ സൗഹൃദ വലയത്തെ കുറിച്ച് മലയാളികള്‍ക്ക് നന്നായി അറിയാം. ഭാവനയുടെ വിവാഹത്തിന് എല്ലാം ഈ ചങ്ങാതികൂട്ടം സജീവമായി പങ്കെടുത്തിരുന്നു.
ഇടയ്ക്കിടെ താരങ്ങള്‍ ഒത്തുകൂടുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സയനോര പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഭാവനയും രമ്യ നമ്പീശനും മൃദുലയും ശില്പയും സയനോരയും എല്ലാം ഈ ദൃശ്യങ്ങളില്‍ ഉണ്ട്. ഇവര്‍ ഒന്നിച്ച് ഡാന്‍സ് കാളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്. നേരത്തെയും താരങ്ങളുടെ വീഡിയോ പുറത്തുവന്നിരുന്നു. അന്നും നല്ല സപ്പോര്‍ട്ടാണ് ഇവര്‍ക്ക് ലഭിച്ചത്. അതേസമയം മലയാളത്തിന്റെ പ്രിയ നടിയായ ഭാവന ഇപ്പോള്‍ കന്നട സിനിമയിലാണ് അഭിനയിക്കുന്നത്. വിവാഹത്തിനുമുന്‍പ് താരം മലയാളചിത്രങ്ങളില്‍ സജീവമായിരുന്നു, വിവാഹശേഷമാണ് ഭാവന അഭിനയത്തില്‍ നിന്ന് മാറി നിന്നത് പിന്നീട് ഒരു ഇടവേള കഴിഞ്ഞ് സിനിമയിലേക്ക് എത്തിയെങ്കിലും മലയാളത്തിലേക്ക് വന്നിരുന്നില്ല. തന്റെ തിരിച്ചുവരവിനെക്കുറിച്ച് ഒരു സൂചന പോലും നടി തന്നിട്ടില്ല.
എങ്കിലും ഇടയ്ക്കിടെ കേരളത്തിലേക്ക് എത്താറുണ്ട് ഭാവന. ഈ അടത്ത് പിങ്ക് നിറത്തിലുള്ള ഫ്രോക്ക് ധരിച്ചുകൊണ്ടുള്ള ഭാവന ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതിന് താഴെ ഭാവനയുടെ വിശേഷം തിരക്കി ആരാധകരും എത്തി. വീഡിയോയിലെ മറ്റുതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടി മൃദുല മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ എത്തിയിരുന്നു . അതേസമയം ശില്പ അഭിനേത്രിയായും അതുപോലെ അവതാരകയായും എത്തിയിരുന്നു. സൈനോര ഇന്നും വേറിട്ട പാട്ടുമായി വേദിയില്‍ എത്താറുണ്ട്. അങ്ങനെ എല്ലാവരും ഓരോ തിരക്കിലാണ്.
View this post on Instagram