വിവാഹശേഷം കന്നഡ സിനിമയില്‍ സജീവമായ നടിയാണ് ഭാവന . മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്. ഇതിനാല്‍ തന്നെ ഭാവനയ്ക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള താരത്തിന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.
വിവാഹ ശേഷം ഭാവന മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ല. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഭാവനയും നവീനും വിവാഹിതരായത്. കന്നഡ നിര്‍മ്മാതാവായ നവീനിനെ വിവാഹം ചെയ്ത നടി പിന്നീട് അഭിനയത്തില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുക്കുകയായിരുന്നു. എങ്കിലും സിനിമ മറന്നൊരു ലോകം അസാധ്യമാണെന്നു തോന്നിയപ്പോള്‍ അഭിനയത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയും ചെയ്തു.
ഫിറ്റ്നസില്‍ അതീവ ശ്രദ്ധ കൊടുക്കുന്ന നടിമാരിലൊരാളാണ് ഭാവന. കൃത്യമായി വര്‍ക്ക്ഔട്ടും ചെയ്യാറുണ്ട്. ഇപ്പോഴിതാ നടി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറല്‍ ആവുന്നത്. നടിയുടെ വര്‍ക്ക്ഔട്ട് വീഡിയോ ആണിത്. കഠിനമായ വ്യായാമ മുറകള്‍ അനായാസം ചെയ്യുന്ന ഭാവനയെയാണ് വീഡിയോയില്‍ കാണാനാവുക.
View this post on Instagram
‘നിങ്ങള്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കുന്നില്ല, നിങ്ങള്‍ കഠിനമായി പ്രയത്നിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കും,” എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ഭാവന കൊടുത്തത്. പോസ്റ്റില്‍ തന്റെ ട്രെയിനര്‍ക്ക് ഭാവന നന്ദിയും പറഞ്ഞിട്ടുണ്ട്.