പ്രേമലു എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അടുത്ത ചിത്രവുമായി ഭാവന സ്റ്റുഡിയോ. ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.
കരാട്ടെ ചന്ദ്രൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്.
ഫഹദ് ഫാസിൽ തന്നെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
സിനിമ പ്രഖ്യാപനത്തിനോടൊപ്പം കരാട്ടെ അഭ്യസിക്കുന്ന ചിത്രങ്ങൾ ഭഗത് ഫാസിൽ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
കരാട്ടെ ചന്ദ്രൻ സംവിധാനം ചെയ്യുന്നത് റോയ് ആണ്. ചിത്രത്തിന് എഴുത്തു നിർവഹിച്ചിരിക്കുന്നത് എസ് ഹരീഷ് , വിനോയ് തോമസ് എന്നിവർ ചേർന്നാണ്.
അതേസമയം ഭാവന സ്റ്റുഡിയോ നിർമ്മിച്ച പുതിയ ചിത്രം പ്രേമലു മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്.
നസ്ലിൻ, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടുകയാണ്.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നി ചിത്രങ്ങൾ സംവിധാനം ചെയ്ത ഗിരീഷ് എഡി ആണ്.