Film News

ലുക്ക് ലുക്കേയ്; കിടിലന്‍ ചിത്രങ്ങളുമായി നടി ഭാവന

മലയാളി പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ഒന്നാണ് തങ്ങളുടെ പ്രിയപ്പെട്ട നടി ഭാവനയുടെ തിരിച്ച് വരവ്. വിവാഹ ശേഷം ഭാവന കന്നഡ സിനിമയില്‍ സജീവമാവുമ്പോഴും മലയാള സിനിമയിലേക്ക് എപ്പോള്‍ വരും എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇതിന്റെ ഒരു സൂചന പോലും ഭാവന ഇതുവരെ നല്‍കിയിട്ടില്ല. ഇതിനിടെ മലയാള ചിത്രത്തിന് നല്ലൊരു നടിയെ നഷ്ടമാവുമോ എന്ന ഭയം പോലും പ്രേക്ഷകര്‍ പങ്കുവെച്ചു. മലയാള സിനിമയുടെ സ്‌ക്രീനില്‍ ഇപ്പോള്‍ ഭാവന ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി.

- Advertisement -

ഇപ്പോള്‍ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രമാണ് താരം പങ്കുവെച്ചത്. പച്ച, പര്‍പ്പിള്‍ നിറങ്ങളിലുള്ള അനാര്‍ക്കലിയില്‍ വിവിധ പോസുകളില്‍ അതിസുന്ദരിയായ ഭാവനയെയാണ് ചിത്രങ്ങളില്‍ കാണാനാവുക. മൃദുല മുരളി, ഷഫ്ന നിസാം, മുന്ന തുടങ്ങിയ താരങ്ങളും നിരവധി തെന്നിന്ത്യന്‍ ആരാധകരും ചിത്രങ്ങള്‍ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഫോട്ടോയില്‍ നടിയെ കാണാന്‍ ക്യൂട്ട് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ചിത്രം ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും തന്റെ പുതിയ ചിത്രം നടി പങ്കുവെച്ചിരുന്നു.


2018 ജനുവരി 23 ആയിരുന്നു കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയും തമ്മിലുള്ള വിവാഹം. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇവര്‍ വിവാഹിതരായത്. സോഷ്യല്‍ മീഡിയ കൊട്ടിയാഘോഷിച്ച ഒന്നായിരുന്നു നടിയുടെ വിവാഹം. താരനിരകള്‍ എല്ലാം തന്നെ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം കഴിഞ്ഞ് കുറച്ച് കാലം അഭിനയത്തില്‍ നിന്നും മാറി നിന്ന താരം തമിഴകത്തും മലയാളത്തിലും ഒരുപോലെ ഹിറ്റായി മാറിയ 96ന്റെ കന്നഡ പതിപ്പായ 99 ലൂടെ തിരിച്ച് വരവ് നടത്തി. 

നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലേക്ക് വരുന്നത്. സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന്‍ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയും ഈ ചിത്രത്തില്‍ എത്തുന്നത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല നടിക്ക്. നല്ല കഥാപാത്രങ്ങള്‍ നടിയെ തേടി വന്നു കൊണ്ടിരുന്നു.

 

 

Anusha

Recent Posts

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

18 mins ago

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

6 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

6 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

6 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

7 hours ago