കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി കോഴിക്കോട്ടും വിതരണം തുടങ്ങി. വയനാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന അരിയാണ് ഹര്‍ത്താലിനെ തുടര്‍ന്ന് കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നത്.
തൃശ്ശൂരിലാണ് ഭാരത് അരി വിതരണം ആരംഭിച്ചത്. തുടര്‍ന്ന് പാലക്കാടും വിതരണം ചെയ്തിരുന്നു. ഭാരത് അരിയ്ക്കൊപ്പം കടലപ്പരിപ്പും നല്‍കുന്നുണ്ട്.
60 രൂപയാണ് ഒരു കിലോ കടലപ്പരിപ്പിന്റെ വില. എഫ് സിഐ ഗോഡൗണുകളില്‍ നിന്നും അരിയും കടലപ്പരിപ്പും പ്രത്യേകം പാക്ക് ചെയ്താണ് വിതരണം ചെയ്യുന്നത്. കേന്ദ്ര ഭക്ഷ്യവകുപ്പിന് കീഴിലുള്ള നാഷണല്‍ കോപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന് ,
കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങള്‍ വഴിയും കേന്ദ്രജീവനക്കാരുടെ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയ്ല്‍ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട് ലെറ്റുകള്‍ വഴിയുമാണ് ഭാരത് അരിയുടെ വിതരണം.
പൊതുവിപണിയില്‍ 42 രൂപ വിലയുള്ള മികച്ചയിനം അരിയാണ് വിതരണം ചെയ്യുന്നതെന്ന് എന്‍സിസിഎഫ് അധികൃതര്‍ പറഞ്ഞു.