കൊച്ചിയില്‍ വെച്ച് നടിയെ ആക്രമിച്ച കേസിലെ അന്വേഷണം പുരോഗമിക്കുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം നടന് ദിലീപിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. മണിക്കൂറുകളോളം നീണ്ടു നിന്ന പരിശോധനയ്ക്കിടെ , ഇവിടെ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ ,കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്, രണ്ട് ഐപാഡ്, പെന്‍ഡ്രൈവ് തുടങ്ങിയവ പിടിച്ചെടുത്തു.
ഇതിനിടെ കേസിലെ ചില സാക്ഷികള്‍ കൂറുമാറിയത് കേസ് നീണ്ടു പോകാന്‍ കാരണമായി. ഇരുപതോളം സാക്ഷികളാണ് കൂറുമാറിയത്. കാവ്യ മാധവന് ,ബിന്ദുപണിക്കര്‍ ,സിദ്ദിഖ് ,ഭാമ തുടങ്ങിയവര്‍ അടക്കം നിരവധിപേര്‍ കൂറുമാറി . ഇതിനിടെ ഇവര്‍ക്ക് നേരെ സോഷ്യല്‍ മീഡിയ വഴി വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
നടി ഭാമയ്ക്ക് നേരെയും ആരാധകര്‍ ഈ സമയത്ത് തിരിഞ്ഞുനിന്നു. ഇപ്പോള്‍ ഭാമ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. പോസ്റ്റില്‍ നടി പറയുന്നത് ഇങ്ങനെ. ‘കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെ പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ. ഞങ്ങള്‍ ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കുന്നു.. എല്ലാ സ്നേഹത്തിനും നന്ദി. ‘ എന്നായിരുന്നു താരം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞത്.
സോഷ്യല്‍ മീഡിയ വഴി തനിക്കുനേരെ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് ഭാമ ഇങ്ങനെയൊരു പോസ്റ്റുമായി രംഗത്തെത്തിയത്. അതേസമയം ഇത് എന്തുമായി ബന്ധപ്പെട്ടതാണ് താരം പ്രതികരിച്ചത് എന്നത് വ്യക്തമല്ല. അതെക്കുറിച്ച് പോസ്റ്റിലും പറയുന്നില്ല.
View this post on Instagram
മലയാളികളുടെ പ്രിയപ്പെട്ട നടിയായ ഭാമ വിവാഹശേഷമാണ് അഭിനയത്തില്‍ നിന്നും മാറി നില്ക്കാന് തുടങ്ങിയത് . പിന്നാലെ ഈ അടുത്ത് മകള്‍ ഗൗരിയെ പരിചയപ്പെടുത്തി നടി എത്തിയിരുന്നു. നല്ല അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തന്നെ തിരിച്ചുവരുമെന്ന് ഭാമ അറിയിച്ചിരുന്നു.