Categories: featured

ആകാശദൂതിലെ കുഞ്ഞുവാവ ഇവിടെയുണ്ട്; ആളിപ്പോള്‍ ആരാണെന്ന് അറിയുമോ?

അന്നും ഇന്നും മലയാളികള്‍ നിറകണ്ണുകളോടെ കാണുന്ന സിനിമയാണ് ആകാശദൂത്. ഇതിലെ ഒരു കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. എടുത്തുപറയേണ്ടത് ഈ ചിത്രത്തിലെ കുഞ്ഞുവാവയെ. ആ മുഖം ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. അന്ന് കുഞ്ഞുവാവയായി എത്തിയത് ആരായിരിക്കും ഇപ്പോള്‍ എവിടെയായിരിക്കും? ഈ വ്യക്തി എന്നൊക്കെ അറിയാനുള്ള ആകാംക്ഷ പ്രേക്ഷകര്‍ക്കും ഉണ്ട്. ഇപ്പോഴിതാ അതിനുള്ള ഉത്തരം എത്തിയിരിക്കുകയാണ്.

- Advertisement -


സിനിമ ചര്‍ച്ചകള്‍ക്കുള്ള ഗ്രൂപ്പായ എം3ഡീബി ആണ് തിരുവല്ല സ്വദേശിയായ ബെന്‍ അലക്‌സാണ്ടര്‍ കടവില്‍ കണ്ടെത്തിയത്. ഇന്ന് ജര്‍മ്മനിയിലാണ് ഇദ്ദേഹം. നാലാം ക്ലാസ് വരെ തിരുവല്ല സിറിയന്‍ ജാകോബൈറ്റ് പബ്ലിക് സ്‌കൂളിലും അഞ്ചാം ക്ലാസ് മുതല്‍ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് റെസിഡന്‍ഷ്യല്‍ സ്‌കൂളിലും ആണ് പഠിച്ചത്.


ഇദ്ദേഹത്തെ കണ്ടെത്തിയ സന്തോഷം ഗ്രൂപ്പ് പങ്കുവച്ചത് ഒരു കുറിപ്പിലൂടെയാണ്. എന്നാല്‍ ഇനി പിള്ളേരെ പിടുത്തം ഈ ഗ്രൂപ്പ് നിര്‍ത്തിവെച്ചെന്നും ഇവര്‍ പറഞ്ഞു. ബെന്‍ തന്നെയാണ് ആകാശദൂതില്‍ അഭിനയിച്ചത് എന്നും ഈ അടുത്താണ് ഉറപ്പിച്ചത്. എന്തായാലും ആളിപ്പോള്‍ ജര്‍മനിയിലാണ്.


സിബി മലയില്‍ സംവിധാനം ചെയ്ത് 1993 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആകാശദൂത്. ഡെന്നീസ് ജോസഫ് ആയിരുന്നു തിരക്കഥ ഒരുക്കിയത്. 1993 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ സിനിമ നേടി. മുരളി, മാധവി എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. കൂടാതെ ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, എന്‍.എഫ്. വര്‍ഗ്ഗീസ്, ബിന്ധു പണിക്കര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

Anusha

Recent Posts

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

7 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

11 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

11 hours ago