അന്നും ഇന്നും മലയാളികള്‍ നിറകണ്ണുകളോടെ കാണുന്ന സിനിമയാണ് ആകാശദൂത്. ഇതിലെ ഒരു കഥാപാത്രത്തെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. എടുത്തുപറയേണ്ടത് ഈ ചിത്രത്തിലെ കുഞ്ഞുവാവയെ. ആ മുഖം ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. അന്ന് കുഞ്ഞുവാവയായി എത്തിയത് ആരായിരിക്കും ഇപ്പോള്‍ എവിടെയായിരിക്കും? ഈ വ്യക്തി എന്നൊക്കെ അറിയാനുള്ള ആകാംക്ഷ പ്രേക്ഷകര്‍ക്കും ഉണ്ട്. ഇപ്പോഴിതാ അതിനുള്ള ഉത്തരം എത്തിയിരിക്കുകയാണ്.
സിനിമ ചര്‍ച്ചകള്‍ക്കുള്ള ഗ്രൂപ്പായ എം3ഡീബി ആണ് തിരുവല്ല സ്വദേശിയായ ബെന്‍ അലക്സാണ്ടര്‍ കടവില്‍ കണ്ടെത്തിയത്. ഇന്ന് ജര്‍മ്മനിയിലാണ് ഇദ്ദേഹം. നാലാം ക്ലാസ് വരെ തിരുവല്ല സിറിയന്‍ ജാകോബൈറ്റ് പബ്ലിക് സ്കൂളിലും അഞ്ചാം ക്ലാസ് മുതല്‍ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് റെസിഡന്‍ഷ്യല്‍ സ്കൂളിലും ആണ് പഠിച്ചത്.
ഇദ്ദേഹത്തെ കണ്ടെത്തിയ സന്തോഷം ഗ്രൂപ്പ് പങ്കുവച്ചത് ഒരു കുറിപ്പിലൂടെയാണ്. എന്നാല്‍ ഇനി പിള്ളേരെ പിടുത്തം ഈ ഗ്രൂപ്പ് നിര്‍ത്തിവെച്ചെന്നും ഇവര്‍ പറഞ്ഞു. ബെന്‍ തന്നെയാണ് ആകാശദൂതില്‍ അഭിനയിച്ചത് എന്നും ഈ അടുത്താണ് ഉറപ്പിച്ചത്. എന്തായാലും ആളിപ്പോള്‍ ജര്‍മനിയിലാണ്.
സിബി മലയില്‍ സംവിധാനം ചെയ്ത് 1993 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആകാശദൂത്. ഡെന്നീസ് ജോസഫ് ആയിരുന്നു തിരക്കഥ ഒരുക്കിയത്. 1993 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ സിനിമ നേടി. മുരളി, മാധവി എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. കൂടാതെ ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, എന്‍.എഫ്. വര്‍ഗ്ഗീസ്, ബിന്ധു പണിക്കര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു.