Bigboss

ജാസ്മിന് പുറത്തൊരാൾ ഉണ്ട്.ജാസ്മിന്‍ ആദ്യം ക്ഷമ ചോദിക്കേണ്ടത് അഫ്സലിനോടല്ല. അതിന് മാത്രം തെറ്റ് അവള്‍ ചെയ്തിട്ടില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ജാസ്മിൻ.സോഷ്യൽ മീഡിയിൽ ഇപ്പോൾ ജാസ്മിൻ വിഷയമാണ് കത്തുന്നത്.ജാസ്മിനുമായി വിവാഹം ഉറപ്പിച്ച് വെച്ചിരുന്ന അഫ്സല്‍ ആ ബദ്ധത്തില്‍ നിന്നും പിന്മാറി എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. ഈ വിഷയത്തില്‍ ജാസ്മിനേയും ഗബ്രിയേയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നിട്ടുണ്ട്.ജാസ്മിൻ ഗബ്രി കോമ്പോ വളരെ അധികം ചർച്ച ചെയുന്ന ഈ സാഹചര്യത്തിൽ ഒന്ന് ചോദിച്ചോട്ടെ അവർ അവിടെ ചെയ്ത പൊറുക്കുവാൻ പറ്റാത്തതായ എന്ത് തെറ്റാണ് ഉള്ളതെന്നാണ് മറ്റൊരു പ്രേക്ഷകന്‍ കുറിപ്പിലൂടെ ചോദിക്കുന്നത്..സ്ഥിരമായി എല്ലാ സീസണും കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രേഷകൻ എന്നനിലയിൽ മാത്രം ആണിത് ഞാൻ ഇവിടെ എഴുതുന്നത്. ബിഗ്ഗ്‌ബോസ് എന്നൊരു കേരളത്തിൽ മാത്രം ആരംഭിച്ച ഒന്നല്ല. മറ്റു പലഭാഷങ്ങളിലും മറ്റു പല രാജ്യങ്ങളിലും വളരെ വിജയകരമായി പൊക്കൊണ്ടിരിക്കുന്ന ഒരു ഷോ ആണ്.

- Advertisement -

മലയാളികളുടെ പൊതു ബോധത്തിനുകളങ്കം വരുത്തുന്ന ഒന്നും തന്നെ ഇതിൽ ഇല്ല എന്ന് നിസംശയം പറയാൻ സാധിക്കും.
ഇന്നിറങ്ങുന്ന പല സിനിമകളും വെബ്സീരിയസുകളും അവതരിപ്പിക്കുന്ന പ്രമേങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികൾക്ക് എന്ത് കൊണ്ടാണ് യാഥാർഥ്യജീവിതത്തെ പ്രതിപാദിക്കുന്ന ഈ ഷോ മോശമാകുന്നത് എന്ന് മനസിലാക്കാൻ പറ്റുന്നില്ല. ഇനി കാര്യത്തിലേക്കു വരാം. ജാസ്മിൻ ഗബ്രി കോമ്പോ വളരെ അധികം ചർച്ച ചെയുന്ന ഈ സാഹചര്യത്തിൽ ഒന്ന് ചോദിച്ചോട്ടെ അവർ അവിടെ ചെയ്ത പൊറുക്കുവാൻ പറ്റാത്തതായ എന്ത് തെറ്റാണ് ഉള്ളത്.

പ്രണയം ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒരു വികാരമാണെന്നിരിക്കെ അതിലുപരിയായി ഒരു സ്ത്രീയും പുരുഷനും അടുത്തിരുന്നാലോ ഇടപഴകിയാലോ ഒന്നും സംഭവിക്കുകയില്ല എന്നവസ്തുത മനസിലാക്കാതെ അവരെ ഇങ്ങനെ തേജോവധം ചെയുന്നതിനോട് ഒരിക്കലും യോജിക്കാൻ സാധിക്കുന്നില്ല.
പലപ്പോഴും ബിബി 6 ന്റെ ഓരോ വീഡിയോസിന്റെ കൂടെ വരുന്ന കമെന്റുകൾ കാണുമ്പോൾ നമ്മുടെ കേരളം വർഷങ്ങൾ പുറകോട്ട് പൊയ്‌കൊണ്ടിരിക്കുന്നു എന്ന വളരെ വിഷമകരമായ സത്യം മനസിലാകുന്നു. ഒരു മനുഷ്യനെ ഇങ്ങനെ വ്യക്തി ഹത്യ നടത്തുവാൻ നമ്മൾ മലയാളികൾക്ക് മാത്രമേ സാധിക്കു എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.
ഇതൊരു ഷോ ആണെന്നും അതിനപ്പുറം എല്ലാമത്സരത്തികൾക്കും ഒരു ജീവിതം ഉണ്ടെന്നും മനസിലാക്കാതെ എന്തൊക്കെയാണ് ഓരോ കമന്റിലൂടെ ആളുകൾ വിളിച്ചു കൂവുന്നത്. ചുരുളിയും പല മസാലപ്പടങ്ങളും വെബ്സീരിയസുകളും ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളികൾ എന്ത് കൊണ്ട് ഒരു റിയാലിറ്റി ഷോയെ ഇങ്ങനെ നോക്കിക്കാണുന്നു.

 

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

8 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

9 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

9 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

9 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

10 hours ago