നയൻതാരയുടെ പ്രണയങ്ങളെ കുറിച്ച് നടനും സിനിമാ നിരൂപകനുമായ ബയൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മദ്രാസ് മൂവീസ് യുട്യൂബ് ചാനലിലാണ് നയൻതാരയെ കുറിച്ച് ബയൽവാൻ രംഗനാഥൻ ചില വെളിപ്പെടുത്തലുകൾ നടത്തിയത്.’നയൻതാര പണത്തിന് പിന്നാലെ പോകുന്നതിന് പിന്നിൽ ചിലപ്പോൾ ഇങ്ങനെയായിരിക്കാം… സിമ്പുവിനെ പ്രണയിച്ചു പക്ഷെ അതുകൊണ്ട് ഒരു പ്രയോജനവും ഇല്ലാതായതോടെ അത് അവസാനിപ്പിച്ചതാണോ?. പിന്നീട് പ്രഭുദേവയെ പ്രണയിച്ചു. വിവാഹം വരെ കാര്യങ്ങളെത്തി. പക്ഷെ വിവാഹം നടന്നില്ല. മാത്രമല്ല പ്രഭുദേവയുടെ ഭാര്യയുടെ കയ്യിൽ നിന്നും അടിവരെ കിട്ടി.’പ്രഭുദേവ ഭാര്യയെ കാണാൻ പോകുന്നത് നയൻതാര വിലക്കിയിരുന്നു. പക്ഷെ അവൾ എന്റെ ഭാര്യയാണെന്നാണ് നയൻതാരയോട് പ്രഭുദേവ മറുപടിയായി പറഞ്ഞത്. അങ്ങനെ പറഞ്ഞതിന് പ്രഭുദേവയെ അഭിനന്ദിക്കണം. എനിക്ക് നയൻതാരയോട് ചോദിക്കാനുള്ളത് ഇതാണ്. സിമ്പുവിന്റെ യോഗ്യത മനസിലാക്കിയല്ലേ പ്രണയിച്ചത്?. അതുപോലെ പ്രഭുദേവ വിവാഹിതനാണെന്ന് അറിയാമായിരുന്നില്ലേ…
‘പിന്നെ എന്തിന് പ്രണയിച്ചു. വിവാഹതിനായ ഒരാളോട് ജീവിതത്തിന്റെ പങ്ക് കേൾക്കുന്നത് ന്യായമാണോ. അയാൾ മറ്റൊരു സ്ത്രീയുടെ ഭർത്താവ് അല്ലേ. മാത്രമല്ല മക്കളുമുണ്ട്. മക്കളോട് അതിയായ സ്നേഹമുള്ളയാളാണ് പ്രഭുദേവ.’ എത്രയൊക്കെ തെറ്റ് ചെയ്താലും അവസാനം വിഘ്നേഷിനെ ജീവിത പങ്കാളിയാക്കാമെന്ന് തീരുമാനിച്ചത് വളരെ നന്നായി. കാരണം നയൻതാര എന്ത് പറഞ്ഞാലും അനുസരിക്കാനെ വിഘ്നേഷിന് അറിയൂ. നയൻതാര എന്ത് പറഞ്ഞാലും വിഘ്നേഷ് തലയാട്ടും. ദത്തെടുക്കുന്നത് അടക്കം എന്തുകാര്യം നയൻതാര പറഞ്ഞാലും വിഘ്നേഷ് ശരിയെന്ന് പറഞ്ഞ് സമ്മതിക്കും.’
‘ഒരു നല്ല ഭർത്താവിനെയാണ് നയൻതാരയ്ക്ക് കിട്ടിയിരിക്കുന്നത്. പക്ഷെ നയൻതാരയെ കല്യാണം കഴിച്ചശേഷം അജിത്ത് പടവും വിഘ്നേഷിന്റെ കൈയ്യിൽ നിന്നും പോയി’, എന്നാണ് ബയൽവാൻ രംഗനാഥൻ പറഞ്ഞത്. ഒരു വർഷം മുമ്പാണ് നയൻതാര സറോഗസിയിലൂടെ ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.