Film News

ലോക്കഡൗണിൽ കൃഷ്‌കാരനായി ബഷീർ ബാഷി ; ഒരു കിലോ പച്ചമുളക് തരാമോ എന്ന് നടി അഞ്ജലി അമീർ

ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇടയിൽ പോപ്പുലർ ആയ വ്യക്തിയാണ് ബഷീർ ബാഷി. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും അവർക്കൊപ്പം സന്തോഷമായി ജീവിക്കുകയാണെന്നും ബിഗ് ബോസിലൂടെ ആണ് താരം വെളിപ്പെടുത്തിയത്. ബഷീറിനും ഭാര്യമാർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളും ഉണ്ട് . മൂവരും ചേർന്ന് വെബ്‌സീരീസും ചെയ്തിരുന്നു.

- Advertisement -

ബഷീർ ബഷി ഇപ്പോൾ ഒരു കൃഷികാരനാകുന്ന തിരക്കിലാണ്. സഹായത്തിനായി ഭാര്യമാരായ സുഹാനയും മഷൂറയും കൂടെയുണ്ട്.

ഇപ്പോളിതാ ബഷീർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. സ്വന്തമായ ജൈവപച്ചക്കറി കൃഷി ആരംഭിച്ചെന്നാണ് താരം പറയുന്നത്. ‘കൃഷി ഒരു മനുഷ്യന് ഏറ്റവും ആരോഗ്യപ്രദവും ഉപകാരമുള്ളതും ഉത്തമമായതുമായ തൊഴിലാണ്’ എന്ന ക്യാപ്ഷൻ ഇട്ട് കൊണ്ട് തന്റെ കൃഷിയിൽ വിളവ് ലഭിച്ച ചിലതിന്റെ

ചിത്രങ്ങളും ബഷീർ പങ്കുവെച്ചിരുന്നു. വെണ്ടക്കയും പച്ചമുളകും അടക്കമുള്ള പച്ചക്കറികളും പഴവർഗങ്ങളുമെല്ലാം ബഷീറിന്റെ കൃഷിയിടത്തിലുണ്ട്.

നിരവധി ആളുകളാണ് താരത്തിന് പ്രോത്സാഹനവുമായെത്തിയിരിക്കുന്നത്. കർഷകശ്രീ എന്നാണ് ആദ്യ ഭാര്യ സുഹാന കമന്റിട്ടിരിക്കുന്നത്. ഇതിനിടയിൽ മമ്മൂട്ടിയുടെ പേരന്പിലെ നടി അഞ്ജലി അമീർ ഒരു കിലോ പച്ചമുളക് തരാമോ എന്ന് ചോദിച്ചിരുന്നു. ആകുമ്പോൾ തരാമെന്നായിരുന്നു ബഷീറിന്റെ മറുപടി.

രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവർക്ക് കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു. തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ബഷീർ ബഷി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്.

താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു. ഇതിൽ പ്രധാന വേഷത്തിൽ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു. രണ്ട് വിവാഹം ചെയ്ത താരത്തിന് വിമർശകരും നിരവധിയാണ്.

എപ്പോഴായിരുന്നു ആദ്യവിവാഹം എന്ന ചോദ്യത്തിന് ബഷീറിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.. കപ്പലണ്ടി കച്ചവടം ചെയ്യുമ്പോൾ തന്നെ ഞാൻ സുഹാനയുമായി പ്രേമത്തിലായിരുന്നു. കച്ചവടത്തിനിടയിൽ പുള്ളിക്കാരത്തിയെ കണ്ട് പരിചയപ്പെട്ട് അടുപ്പമായതാണ്. സുഹാന സെന്റ് തെരേസാസ് കോളേജിൽ പഠിക്കുകയായിരുന്നു.

ഞങ്ങൾ സ്നേഹത്തിലായി. പുള്ളിക്കാരത്തി എല്ലാത്തിനും എന്റെ സപ്പോർട്ടായി നിൽക്കുമായിരുന്നു. ഞാൻ അതിനിടെ റെഡിമെയ്ഡ് ഷോപ്പ് തുടങ്ങി. ആ സമയത്ത് തന്നെ കല്യാണവും കഴിഞ്ഞു.”

എങ്ങനെയാണ് ബഷീർ രണ്ടാമത് വിവാഹിതനായതെന്ന് ചോദിക്കുന്ന ഒട്ടേറെപ്പേരുണ്ട്? എന്ന ചോദ്യത്തിന് മുൻപ് ബഷീർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. എനിക്ക് മറ്റൊരാളോട് തോന്നിയൊരു ഇഷ്ടം ഞാൻ ഭാര്യയുടെ അടുത്ത് തുറന്നുപറയുകയായിരുന്നു. സ്വാഭാവികമായും ആദ്യമത് കേട്ടപ്പോൾ

ഏതൊരു ഭാര്യക്കും ഉണ്ടാവുന്ന വിഷമം സുഹാനയ്ക്കും ഉണ്ടായിരുന്നു. അപ്പോൾ ഞാൻ അവളോട് ചോദിച്ചു. ‘നീ കരച്ചിലും ബഹളവുമൊക്കെയുണ്ടാക്കിയാലും ഞാനീ ബന്ധം മുന്നോട്ട് കൊണ്ടുപോവാതിരിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാൻ എല്ലാ കാര്യങ്ങളും നിന്നോട് തുറന്നുപറയുന്നില്ലേ’ എന്ന്.

പതുക്കെ അവൾക്ക് മനസ്സിലായി, ഞാൻ പറയുന്നതാണ് ശരിയെന്ന്. അപ്പോഴും എന്റെ കുടുംബത്തിലെ കാര്യങ്ങൾ ഭംഗിയായാണ് പോയിക്കൊണ്ടിരുന്നത്. സുഹാനയോടുള്ള സ്നേഹത്തിൽ ഒരു കുറവ് പോലും ഞാൻ കാണിച്ചിട്ടില്ല. അങ്ങനെ സുഹാന വിവാഹത്തിന് സമ്മതിക്കുകയായിരുന്നു, എന്നായിരുന്നു.

Web Desk 2

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

6 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

7 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

7 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

9 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

10 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

11 hours ago